പത്ത് വര്‍ഷത്തിനു ശേഷം തമിഴില്‍ ഭാവന; 'ദി ഡോര്‍' സെക്കന്‍ഡ് ലുക്ക്

Published : Jun 25, 2023, 02:01 PM IST
പത്ത് വര്‍ഷത്തിനു ശേഷം തമിഴില്‍ ഭാവന; 'ദി ഡോര്‍' സെക്കന്‍ഡ് ലുക്ക്

Synopsis

ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്

വലിയ ഇടവേളയ്ക്കു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഇപ്പോഴിതാ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന തമിഴ് സിനിമയിലേക്കും എത്തുകയാണ്. ദി ഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. 

ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നി‍ർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തില്‍ ഭാവനയും നിര്‍മ്മാണപങ്കാളിയാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനമായും തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ടാവും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് ഭാവന. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം. 

 

അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഇത്. അതേസമയം കന്നഡ സിനിമയില്‍ സജീവമാണ് ഭാവന. പിങ്ക് നോട്ട്, കേസ് ഓഫ് കൊന്ദന എന്നിങ്ങനെ രണ്ട് പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം കന്നഡത്തില്‍ പുറത്തെത്താനുണ്ട്. ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന ഹണ്ട് എന്ന മലയാള ചിത്രത്തിലും ഭാവനയാണ് നായികയായി എത്തുന്നത്. 

ALSO READ : 'ബിഗ് ബോസില്‍ നിന്ന് നേരെ പോകുന്നത് വീട്ടിലേക്ക്'; മോഹന്‍ലാലിനോട് സന്തോഷം പങ്കുവച്ച് നാദിറ

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'