'അദ്ദേഹം എന്നെ ഇട്ടേച്ച് പോയില്ല', ആറാമതും കാൻസർ, ശസ്ത്രക്രിയയകൾ മുഖം മാറ്റി; ഭാര്യയെ ചേർത്തണച്ച് നടൻ

Published : May 14, 2026, 08:11 AM ISTUpdated : May 14, 2026, 08:12 AM IST
Sharib Hashmi

Synopsis

'ഫാമിലി മാൻ' നടൻ ഷാരിബ് ഹാഷ്മിയുടെ ഭാര്യ നസ്റീൻ ആറാം തവണയും ഓറൽ കാൻസർ ബാധിതയായി. രോഗാവസ്ഥയിലും ശസ്ത്രക്രിയകളെ തുടർന്നുള്ള രൂപമാറ്റത്തിലും തളരാതെ, ഷാരിബ് നൽകുന്ന അചഞ്ചലമായ പിന്തുണയും സ്നേഹവുമാണ് അവരുടെ ശക്തി.

ലോകത്തിലെ ഏറ്റവും വലിയ നിധികളില്‍ ഒന്ന് എന്നത് നമ്മെ മനസറിഞ്ഞ് സ്നേഹിക്കാൻ, പ്രണയിക്കാൻ, ഏത് അവസ്ഥയിലും ജീവിതകാലം മുഴുവൻ ഒപ്പം നിൽക്കാൻ ഒരാളുണ്ടാവുക എന്നതാണ്. വളരെ വിരളമായിട്ടായിരിക്കും ഒരുപക്ഷേ ആ ഭാ​ഗ്യം വന്നുചേരുന്നത്. അത്തരത്തിലുള്ളൊരു സ്നേഹത്തിന്‍റെ കഥ ഇപ്പോള്‍ ട്രെന്റിം​ഗ് ആയി നിൽക്കുകയാണ്. ഫാമിലി മാൻ എന്ന വെബ്സീരീസിലൂടെ സുപരിചിതനായ നടൻ ഷാരിബ് ഹാഷ്മിയുടേയും ഭാര്യ നസ്റീന്റേയും പ്രണയമാണത്. ഓറൽ കാൻസർ(വായിലെ കാൻസർ) ബാധിതയാണ് നസ്റീൻ. അഞ്ച് തവണയാണ് അവർക്ക് കാൻസർ ബാധിച്ചത്. ഇപ്പോൾ ആറാമതും അത് വന്നിരിക്കുകയാണ്.

കാൻസർ തന്നെ വരിഞ്ഞ് മുറുകിയിട്ടും മുഖത്തിന്റെ രൂപം മാറിയിട്ടും ഹാഷ്മി തന്നെ ഇട്ടേച്ച് പോയില്ലെന്ന് പറയുകയാണ് നസ്റീൻ. ആ വാക്കിൽ തന്നെയുണ്ട് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള പ്രണയവും. 2018ലാണ് നസ്റീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. അഞ്ച് തവണ വായിൽ ശസ്ത്രക്രിയയും നടന്നു. "ഫാമിലി മാന്റെ അണിയറക്കാര്യങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. അവർ ലഞ്ച് കഴിക്കാൻ പോകുന്ന സമയം. എന്നാൽ എന്റെ ബയോസ്പി റിപ്പോർട്ടിന്റെ കാര്യം ഹാഷ്മി അപ്പോൾ ഓർക്കുകയും വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു. കാൻസറാണെന്ന് പറഞ്ഞതും ഹാഷ്മി വല്ലാതെ തകർന്ന് പോയി. പൊട്ടിക്കരഞ്ഞു. വിഷമിക്കേണ്ട, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. വായിൽ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതോടെ എന്റെ രൂപം തന്നെ മാറി പോയി. എന്റെ പഴയ ഫോട്ടോകൾ കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ചിന്തിക്കാറുണ്ട്. ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതല്ല. പക്ഷേ നിലവിൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റുന്നുണ്ട്", എന്ന് നസ്റീൻ പറയുന്നു.

"ഇതെല്ലാം സംഭവിച്ചിട്ടും ഹാഷ്മി എന്നെ ഇട്ടേച്ച് പോയില്ല. ഷൂട്ടിങ്ങ് തിരക്കിനിടയിലും ആശുപത്രിയിൽ എത്തുമായിരുന്നു. ഡിസ്ചാർജ് ആകുന്നത് വരെ ബാ​ഗും കയ്യിൽ പിടിച്ച് എന്നെയും കാത്തിരിക്കും. എന്റെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും ഹാഷ്മി ഒപ്പമുണ്ടായതായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ധൈര്യവും ആശ്വാസവും", എന്നും നസ്റീൻ കൂട്ടിച്ചേർത്തു.

"അഞ്ച് ശസ്ത്രക്രിയകൾക്കാണ് അവൾ വിധേയയാത്. അഞ്ച് തവണയും രോ​ഗബാധിതയായിരുന്നു. ഇപ്പോൾ ആറാം തവണയും അത് തിരിച്ച് വന്നിരിക്കുകയാണ്. ഇത്തവണ കാൻസർ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. ഇതും അവൾ തരണം ചെയ്യും. ഈ നിമിഷവും കടന്നു പോകും. ചികിത്സ നടക്കുകയാണ്. തന്റെ രോ​ഗത്തെ നസ്റീൻ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾക്കും ധൈര്യം തരും. പലയാവർത്തി വന്നിട്ടും അവൾ കാൻസറിനോട് സധൈര്യം തന്നെ പോരാടി. പോരാടിക്കൊണ്ടിരിക്കുന്നു", എന്നായിരുന്നു ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാരിബ് ഹാഷ്മിപറഞ്ഞത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ തന്റെ ഭാ​ര്യയെ നെഞ്ചോട് ചേർക്കുന്ന ഹാഷ്മിയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഒപ്പം നസ്റീന് ഇതും മറികടക്കാനാകട്ടെ എന്ന് ആശംസിക്കുന്നവരും നിരവധിയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' റിലീസിനൊരുങ്ങുന്നു
"ടൊവിനോയ്ക്ക് പകരം അതിരടിയിൽ മറ്റൊരു നടനെയാണ് ആദ്യം കാസ്റ്റ് ചെയ്‍തത്": ബേസിൽ ജോസഫ്