'ദ ഗ്രേറ്റ് എസ്‍കേപ്പ്', ബാബു ആന്റണി നായകനാകുന്ന ക്രൈം ആക്ഷൻ ത്രില്ലര്‍

Web Desk   | Asianet News
Published : Oct 09, 2021, 11:33 AM IST
'ദ ഗ്രേറ്റ് എസ്‍കേപ്പ്', ബാബു ആന്റണി നായകനാകുന്ന ക്രൈം ആക്ഷൻ ത്രില്ലര്‍

Synopsis

ദ ഗ്രേറ്റ് എസ്‍കേപ്പെന്ന ചിത്രത്തില്‍ നായകനായി ബാബു ആന്റണി. 

മലയാളത്തിന്റെ എക്കാലത്തെയും ആക്ഷൻ താരമാണ് (Babu Antony). ബാബു ആന്റണി നായകനാകുന്ന ചിത്രങ്ങള്‍ സ്റ്റണ്ട് രംഗങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുന്നവയാണ്. ബാബു ആന്റണി നായകനായിട്ടുള്ള ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിട്ടുണ്ട്.  ബാബു ആന്റണി നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.

ഒരു ക്രൈം ആക്ഷൻ ത്രില്ലറിലാണ് ബാബു ആന്റണി ഇനി നായകനാകുക. ദ ഗ്രേറ്റ് എസ്‍കേപ്പെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒക്ടോബര്‍ 16നാണ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കുക.

ദ ഗ്രേറ്റ് എസ്‍കേപ്പെന്ന ചിത്രം നിര്‍മിക്കുന്നത് സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ആണ്.

ടെക്സാസിലെ ഓസ്റ്റിനില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പവര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. പവര്‍സ്റ്റാര്‍ എന്ന തന്റെ ചിത്രത്തിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ബാബു ആന്റണിയുടെ പുതിയ ചിത്രവും പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തിലുമാണ്.
 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ