അധോലോക നായകനായി ബാബു ആന്റണി, ദ ഗ്രേറ്റ് എസ്‍കേപ്പില്‍ ഹോളിവുഡ് താരങ്ങളും

Published : Oct 09, 2021, 02:12 PM IST
അധോലോക നായകനായി ബാബു ആന്റണി,  ദ ഗ്രേറ്റ് എസ്‍കേപ്പില്‍ ഹോളിവുഡ് താരങ്ങളും

Synopsis

അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക.

ബാബു ആന്റണി (Babu Antony) നായകനാകുന്ന ചിത്രമാണ് ദ ഗ്രേറ്റ് എസ്‍കേപ് (The great escape). ദ ഗ്രേറ്റ് എസ്‍കേപ്പെന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് രാവിലെയായിരുന്നു പുറത്തുവിട്ടത്. സാമൂഹ്യമാധ്യമത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് ലഭിക്കുന്നത്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ദ ഗ്രേറ്റ് എസ്‍കേപ്പെന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുകയെന്ന് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബാബു ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞു.

അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ദ ഗ്രേറ്റ് എസ്‍കേപിന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്. ചാസ് ടെയ്‍ലറും ജോണി ഓവനുമാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ആഗോള തലത്തില്‍ മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും സംവിധായകൻ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രം നിര്‍മിക്കുന്നത് സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ആണ്.

സണ്ണി കരികല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഓസ്റ്റിനിലെ ടെക്സാസില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. 2020ലെ ഹോളിവുഡ് ചിത്രമായ
ഔട്ട്‍റേജിന്റെ സംവിധായകനാണ് സന്ദീപ് ജെ എല്‍. നടനെന്ന നിലയിലും ചില ചിത്രങ്ങളില്‍ സന്ദീപ് ജെ എല്‍ ഭാഗമായിട്ടുണ്ട്.
 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ