
ദില്ലി: 2022ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച ദ ലെജൻഡ് ഓഫ് മൗല ജാട്ട് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ ബിലാൽ ലഷാരിയും മഹിറ ഖാനും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ പാക് ചിത്രത്തിന്‍റെ ഇന്ത്യന്‍ റിലീസ് അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്. "ഇന്ത്യയിൽ ഒക്ടോബർ 2 ബുധനാഴ്ച റിലീസ് ചെയ്യുന്നു" എന്നാണ് ഇവരുടെ പോസ്റ്റ് പറയുന്നത് .
ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ റയീസിലെ നായികയായ മഹിറ ഖാൻ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'ലെറ്റ്സ് ഗോ' എന്ന് എഴുതി ചിത്രത്തിലെ നായകനായ ഫവാദും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാൻ ചിത്രമായിരിക്കും ദി ലെജൻഡ് ഓഫ് മൗലാ ജാട്ട്.
പാകിസ്ഥാൻ ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്‍റെ റീമേക്കായി 2022ല്‍ പാകിസ്ഥാമനില്‍ ഇറങ്ങിയ ചിത്രമാണ് ഇത്. പാക് ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ പാക് ചിത്രവും ഇതാണ്. ക്രൂരനായ അധോലകോ നായകന്‍ നൂറി നാട്ടില്‍ നിന്നും ഒരു നാടിനെ രക്ഷിക്കുന്ന വീരനായകനായ മൗല ജട്ടായാണ് ചിത്രത്തില്‍ ഫവാദ് ഖാൻ എത്തുന്നത്. പാക് നാടോടിക്കഥയില്‍ നിന്നും എടുത്ത ചിത്രം ബിലാൽ ലഷാരിയാണ് സംവിധാനം ചെയ്യുന്നത്.
2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ കലാകാരന്മാർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ 2023 നവംബറിൽ, പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാര്‍ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കാനോ, സിനിമയില്‍ ജോലി ചെയ്യുന്നതിനോ പൂർണ്ണമായി വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു
ഫവാദും മഹിറയും നേരത്തെ ഇന്ത്യൻ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏ ദിൽ ഹേ മുഷ്‌കിൽ, കപൂർ ആൻഡ് സൺസ്, ഖൂബ്‌സൂറത്ത് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഫവാദ്.
സര്‍പ്രൈസ് സാബുമോന്‍? 'ജയിലറി'ന്‍റെ വിജയം ആവര്‍ത്തിക്കാന്‍ രജനി; 'വേട്ടൈയന്‍' പ്രിവ്യൂ വീഡിയോ
ആ യോദ്ധാവായി പ്രഭാസ്, സീതാരാമം സംവിധായകനൊപ്പം, കാത്തിരുന്ന നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ