ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരന്‍; 'ദി പെറ്റ് ഡിറ്റക്റ്റീവ്' പൂര്‍ത്തിയായി

Published : Oct 26, 2024, 08:25 AM IST
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരന്‍; 'ദി പെറ്റ് ഡിറ്റക്റ്റീവ്' പൂര്‍ത്തിയായി

Synopsis

ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മ്മാതാവിന്‍റെ കുപ്പായമണിയുന്ന ചിത്രം. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ഇത്. പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ  ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. 

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അഭിനവ് സുന്ദർ നായക്, സംഗീതം രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ ദിനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജയ് വിഷ്ണു, കോസ്റ്റ്യൂംസ് ഗായത്രി കിഷോർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, ആക്ഷൻ മഹേഷ് മാത്യു, വിഎഫ്എക്‌സ് സൂപ്പർവൈസർ പ്രശാന്ത് കെ നായർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീടൻ, ജിനു അനിൽകുമാർ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : സുഷിന്‍ ശ്യാം മാജിക്; 'ബോഗയ്ന്‍‍വില്ല'യിലെ മ്യൂസിക് വീഡിയോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു