ഭീഷ്‍മ പര്‍വ്വത്തിന് ശേഷമെത്തിയ അമല്‍ നീരദ് ചിത്രം. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങള്‍

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ബോഗയ്ന്‍വില്ല. കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ഭീഷ്‌മപര്‍വ്വത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. 

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട് അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ ആതിര ദിൽജിത്, പബ്ലിസിറ്റി ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ.

ALSO READ : സൗഹൃദ​ഗാനവുമായി 'പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്'; ആലാപനം വിധു പ്രതാപ്

Bougainvillea - Dead Can Dance Video | Sushin Shyam | Jyothirmayi | Kunchacko Boban | Amal Neerad