അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോ​ദ്യം ചെയ്യും, ചുമത്തിയിരിക്കുന്നത് മത സ്പർദ്ധ വളർത്തൽ അടക്കമുള്ള വകുപ്പുകൾ

Published : Jul 02, 2026, 08:35 AM ISTUpdated : Jul 02, 2026, 08:49 AM IST
Tiny Tom

Synopsis

സ്ത്രീകളോടുള്ള മോശം പെരുമാറ്റം(bns 74) ലൈംഗിക സൂചനയോടെ ഉള്ള പരാമർശം(Bns 75) സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(bns79) മത സ്പർദ്ധ വളർത്തൽ(bns 299) മതവികാരം വൃണപ്പെടുത്താൽ(bns 302) തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ തത്കാലം ഇല്ല. മൊഴികൾ പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടി സ്വീകരിക്കു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74) ലൈംഗിക സൂചനയോടെ ഉള്ള പരാമർശം(Bns 75) സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(Bns79) മത സ്പർദ്ധ വളർത്തൽ(Bns 299) മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 30ന് ആണ് അൻസിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്ക് എതിരെ നടത്തിയ വർ​ഗീയ പരാമർശത്തിൽ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്. 

പൊലീസ് റിപ്പോർട്ട്‌ അപൂർണ്ണമെന്ന് പറഞ്ഞ കോടതി, അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് തള്ളി. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പൊലീസില്‍ നല്‍കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്, നടന്റെ പേരിൽ കൂടുതൽ കാറുകളുണ്ടെന്ന് അന്വേഷണ സംഘം
'ഒരുപാട് ഫണ്ടുണ്ടെന്ന്, അമ്മയിൽ അദാനിക്കെന്ത് കാര്യം? ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചപോലാണ് ലക്ഷ്മി പ്രിയ': ഉഷ ഹസീന