മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലെ എഫെക്റ്റുകൾ ഡബ് ചെയ്ത് ബേബി മോണിക്ക; വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ

By Web TeamFirst Published Mar 31, 2021, 10:38 AM IST
Highlights

ദി പ്രീസ്റ്റിലെ ബേബി മോണിക്കയുടെ പ്രകടനത്തിന് പ്രേക്ഷകർ അഭിനന്ദനങ്ങളും കയ്യടിയും നൽകിയിരുന്നു

തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് കണ്ടവരാരും അമേയ ഗബ്രിയേൽ എന്ന 11  വയസുള്ള കഥാപാത്രത്തെ മറക്കില്ല. നിമിഷനേരം കൊണ്ടു മുഖത്ത് മിന്നി മറയുന്ന ഭാവഭേദങ്ങൾ, ഒരു പതിനൊന്നുകാരിയുടെ മെയ്​വഴക്കത്തിനപ്പുറം നിന്ന് ചെയ്തെടുത്ത സീക്വൻസുകൾ, കടുത്ത വോയ്‌സ് മോഡുലേഷനൊത്ത് അഭിനയിക്കുന്ന കണ്ണുകൾ അങ്ങനെ ആർക്കും പിടിതരാതെ നടക്കുന്ന അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തെ ബേബി മോണികയാണ് അവതരിപ്പിച്ചത്.ദി പ്രീസ്റ്റിലെ ബേബി മോണിക്കയുടെ പ്രകടനത്തിന് പ്രേക്ഷകർ അഭിനന്ദനങ്ങളും കയ്യടിയും നൽകിയിരുന്നു. സിനിമയിൽ ബേബി മോണിക്കയുടെ ഡബ്ബിങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത്, എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്.

ജോഫിന്‍ ചാക്കോയാണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ് .നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

click me!