'പ്രീസ്റ്റ്' റിലീസ്; തീയതി ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍

Published : Jan 30, 2021, 08:06 PM ISTUpdated : Jan 30, 2021, 08:07 PM IST
'പ്രീസ്റ്റ്' റിലീസ്; തീയതി ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍

Synopsis

പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. 

മമ്മൂട്ടി നായകനായ 'പ്രീസ്റ്റ്' റിലീസ് തീയ്യതി മാറ്റിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ അതേക്കുറിച്ച് പുതിയ അപ്‍ഡേഷനുമായി അണിയറക്കാര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുമെന്നും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാവും ഇത് അറിയിക്കുകയെന്നും അണിയറക്കാര്‍ അറിയിച്ചു. കൊവിഡ് ഇടവേളയ്ക്കുശേഷം മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് ബജറ്റ് റിലീസ് ആവേണ്ടിയിരുന്ന 'ദി പ്രീസ്റ്റ്' നിര്‍മ്മാതാക്കളുടെ തീരുമാനപ്രകാരം മാറ്റിയെന്നാണ് വിവരം. ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധന ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. 

പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ലവ്', നവാഗത സംവിധായിക കാവ്യ പ്രകാശിന്‍റെ 'വാങ്ക്', അമ്പലപ്പുഴ രാധാകൃഷ്ണന്‍റെ 'ഇവള്‍ ഗോപിക' എന്നിവയാണ് അവ. ഹോളിവുഡില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ടെനറ്റും' കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട്. പൊങ്കല്‍ റിലീസ് ആയിത്തന്നെ ചിമ്പു നായകനായ 'ഈശ്വരന്‍' എന്ന ചിത്രവും റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ തിയറ്ററുകള്‍ വിട്ട അവസ്ഥയിലാണ്. 'മാസ്റ്ററി'ന് ലഭിച്ച പ്രേക്ഷകപ്രതികരണം തുടരണമെങ്കില്‍ വലിയ റിലീസുകള്‍ ഉണ്ടാവണമെന്നാണ് തിയറ്റര്‍ ഉടമകള്‍ കണക്കുകൂട്ടിയിരുന്നത്. മമ്മൂട്ടി ചിത്രം 'പ്രീസ്റ്റ്' ആണ് അത്തരത്തില്‍ അവര്‍ കാത്തിരുന്ന ആദ്യചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു