മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' റിലീസ് മാറ്റി; സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് റിലീസുകള്‍ വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

Published : Jan 30, 2021, 05:30 PM ISTUpdated : Jan 30, 2021, 05:50 PM IST
മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' റിലീസ് മാറ്റി; സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് റിലീസുകള്‍ വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

Synopsis

പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: കൊവിഡ് ഇടവേളയ്ക്കുശേഷം മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് ബജറ്റ് റിലീസ് ആവേണ്ടിയിരുന്ന 'ദി പ്രീസ്റ്റ്' റിലീസ് മാറ്റി. ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധമ ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. ബിഗ് റിലീസുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തോടെ മലയാള സിനിമാ റിലീസ് സംബന്ധിച്ച് ഒരു പുതിയ സാഹചര്യമാണ് ഉരുത്തിയിരുന്നത്.

പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ലവ്', നവാഗത സംവിധായിക കാവ്യ പ്രകാശിന്‍റെ 'വാങ്ക്', അമ്പലപ്പുഴ രാധാകൃഷ്ണന്‍റെ 'ഇവള്‍ ഗോപിക' എന്നിവയാണ് അവ. ഹോളിവുഡില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ടെനറ്റും' കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട്. പൊങ്കല്‍ റിലീസ് ആയിത്തന്നെ ചിമ്പു നായകനായ 'ഈശ്വരന്‍' എന്ന ചിത്രവും റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ തിയറ്ററുകള്‍ വിട്ട അവസ്ഥയിലാണ്. 'മാസ്റ്ററി'ന് ലഭിച്ച പ്രേക്ഷകപ്രതികരണം തുടരണമെങ്കില്‍ വലിയ റിലീസുകള്‍ ഉണ്ടാവണമെന്നാണ് തിയറ്റര്‍ ഉടമകള്‍ കണക്കുകൂട്ടിയിരുന്നത്. മമ്മൂട്ടി ചിത്രം 'പ്രീസ്റ്റ്' ആണ് അത്തരത്തില്‍ അവര്‍ കാത്തിരുന്ന ആദ്യചിത്രം. അതിന്‍റെ റിലീസ് ആണ് നിലവില്‍ മാറ്റിവെക്കപ്പെട്ടിരിക്കുന്നത്.

 

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 
 

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ