കഥ കേൾക്കണമെങ്കിൽ 10 ലക്ഷം അഡ്വാൻസ് കൊടുക്കണം; സുരേഷ് ​ഗോപിയുടെ വീട്ടിൽ ഭിക്ഷ യാചിക്കുന്നത് പോലെ അന്ന് നിർമ്മാതാവ് നിന്നു; വെളിപ്പെടുത്തി സാബു സർഗ്ഗം

Published : Mar 20, 2026, 03:33 PM IST
suresh gopi mp

Synopsis

ഒരു നിർമ്മാതാവിനോട് 17 ലക്ഷം രൂപ നൽകാതെ ഡബ്ബ് ചെയ്യില്ലെന്ന് പറയുകയും, കഥ കേൾക്കാൻ 10 ലക്ഷം രൂപ അഡ്വാൻസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. The producer stood at Suresh Gopi's house like he was begging; Sabu Sargam reveals

സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവ് സാബു സർഗ്ഗം പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. പൊതുവെ ദാന ധാർമിഷ്ഠനാണെന്ന് പറയപ്പെടുന്ന സുരേഷ് ഗോപിയെ കൊണ്ട് സിനിമയിലുള്ള ഒരു പ്രൊഡ്യൂസർക്കും ഉപകാരവുമുണ്ടായിട്ടില്ല എന്നാണ് സാബു സർഗ്ഗം പറയുന്നത്. 17 ലക്ഷം രൂപ കൊടുക്കാനുള്ള ഒരു പ്രാെഡ്യൂസറോട് പെെസ കൊണ്ട് വരാതെ താൻ ഈ സിനിമ ‍ഡബ് ചെയ്ത് തെറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞുവെന്നും, കടുത്ത പറയാൻ ചെല്ലുമ്പോൾ 10 ലക്ഷം രൂപ അഡ്വാൻസ് താന്നാൽ കഥ കേൾക്കണമെന്ന് ഇടയ്ക്ക് സുരേഷ് ഗോപി പറഞ്ഞിരുന്നുവെന്നും സാബു സർഗ്ഗം വെളിപ്പെടുത്തി..

"സുരേഷ് ​ഗോപി എന്ന നടൻ ദാനധർമ്മിഷ്ടനാണ്, വാരിക്കോരി കൊടുക്കുന്നവനാണ് എന്നൊക്കെ പറഞ്ഞിട്ട് സിനിമയിൽ നിൽക്കുന്ന ആളാണ്. എളിയ സിനിമാപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഏതെങ്കിലും ഒരു പ്രൊഡ്യൂസറെ പുള്ളി സഹായിച്ചിട്ടില്ല എന്നാണ്. 17 ലക്ഷം രൂപ കൊടുക്കാനുള്ള ഒരു പ്രാെഡ്യൂസറോട് പെെസ കൊണ്ട് വരാതെ ഞാൻ ഈ സിനിമ ‍ഡബ് ചെയ്ത് തരില്ല എന്ന് പറഞ്ഞു. നിർമാതാവ് കിടപ്പാടം എഴുതി വിറ്റ് പെെസ കൊടുത്തു. അതിന് ശേഷമാണ് അദ്ദേഹം ഡബ് ചെയ്തത്. വലിയ സാമ്പത്തികമുള്ള പ്രൊഡ്യൂസറേ അല്ല. സാധാ മനുഷ്യനാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് നിർമാണത്തിലേക്ക് വന്നു. ഇദ്ദേഹം സുരേഷ് ​ഗോപിയുടെ വീട്ടിൽ പോയി ഭിക്ഷ യാചിക്കുന്നത് പോലെ സംസാരിച്ചു." സാബു പറയുന്നു

"17 ലക്ഷമുണ്ടെങ്കിലേ ഞാനത് ചെയ്യൂ മോനെ, മോൻ ഇപ്പോൾ തിരിച്ച് പോ, നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല സിനിമ എന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഇടക്കാലത്ത് സംവിധായകർ കഥ പറയാൻ ചെല്ലുമ്പോൾ നിങ്ങളാദ്യം 10 ലക്ഷം രൂപ അഡ്വാൻസ് തരൂ എന്നിട്ട് കഥ കേൾക്കാമെന്ന് പറയുമായിരുന്നു. ഇത് എവിടത്തെ ന്യായമാണ്. സുരേഷ് ​ഗോപി സിനിമാ രം​ഗത്ത് വന്ന സമയത്ത് സ്വന്തം ശബ്ദം പോലും ഉപയോ​ഗിക്കാൻ സംവിധായകർ സമ്മതിച്ചിട്ടില്ല. മോഹൻലാൽ ചെന്നെെയിൽ പ്രായമായ അഭിനേതാക്കൾക്ക് മാസം ഒരു നിശ്ചിത തുക കൊടുക്കുന്നുണ്ട്. സുരേഷ് ​ഗോപി ചെയ്യുന്ന സഹായം എല്ലാവരും അറിയും. കാരണം സഹായിക്കുന്നതിന് മുമ്പേ സഹായിക്കുന്നെന്ന് പറയും. സുരേഷ് ​ഗോപി ഒരു സിനിമാക്കാരനെ കരയിച്ചതിന് സാക്ഷിയാണ് ഞാൻ." സാബു കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലായിരുന്നു സാബുവിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്ന് തഴഞ്ഞു, ഇന്ന് തിയറ്റര്‍ എക്സ്പീരിയന്‍സിന് ഒരുങ്ങിക്കോളൂ; ആ ലിജോ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്
എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ; റെക്കോർഡ് വിജയത്തിലേക്ക് 'ആട് 3'