ദ രാജാ സാബുമായി പ്രഭാസ്, ചിത്രത്തിന്റെ ഗാനത്തിന്റെ അപ്‍ഡേറ്റ്

Published : Dec 08, 2024, 05:10 PM IST
ദ രാജാ സാബുമായി പ്രഭാസ്, ചിത്രത്തിന്റെ ഗാനത്തിന്റെ അപ്‍ഡേറ്റ്

Synopsis

ദ രാജാ സാബ് എന്ന സിനിമയുടെ അപ്‍ഡേറ്റും പുറത്ത്.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രഭാസ്. തെന്നിന്ത്യയുടെ പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദ രാജാ സാബ് എന്ന ചിത്രത്തിലെ  ഗാനം സംക്രാന്തിയോടെ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്

ദ രാജാസാബിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഓഡിയോ റൈറ്റ്‍സ് ടി സീരീസിനാണ്. ദ രാജാ സാബിനെ കുറിച്ച് ടീ സീരീസിന്റെ എംഡി ഭുഷൻ കുമാര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കുറച്ച് രംഗങ്ങള്‍ കണ്ടു. ഹാര്‍ പോര്‍ട്ടര്‍ വൈബാണ് അപ്പോള്‍ തനിക്ക് തോന്നിയതെന്നും ഭുഷണ്‍ കുമാര്‍ വ്യക്തമാക്കി. ഭുഷൻ കുമാറിന്റെ വാക്കുകള്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയും ചിത്രത്തിലെ നായിക മാളവിക മോഹനനുമാണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: 'അന്ന് എന്റെ വിവാഹം, ഇന്ന് മകന്റേത്', പ്രതികരണവുമായി ജയറാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭൈരവിയായി മാളവിക മോഹനൻ; രാജാസാബ് ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും'; 'ലെഗസി ഓഫ് ദി രാജാസാബ്' എപ്പിസോഡിൽ സംവിധായകൻ മാരുതി