യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'റിയല്‍ കേരളാ സ്റ്റോറി'; ചിത്രീകരണം പൂര്‍ത്തിയായി

Published : Apr 03, 2025, 10:54 PM IST
യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'റിയല്‍ കേരളാ സ്റ്റോറി'; ചിത്രീകരണം പൂര്‍ത്തിയായി

Synopsis

മെയ് ആദ്യം തിയറ്ററുകളില്‍ എത്തും

മൊണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ദി റിയൽ കേരളാ സ്റ്റോറി'. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. "സേ നോ ടൂ ഡ്രഗ്സ്" എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് പറയാൻ ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ഈ കുടുംബചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. മെയ് ആദ്യത്തോടെ തീയേറ്റർ റിലീസിന് എത്തിക്കുമെന്ന്  സംവിധായകൻ പറഞ്ഞു.

സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം തുടങ്ങി മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു.

ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. മ്യൂസിക്: ഇഗ്നീഷ്യസ്, ടീനു അറോറ(ഇംഗ്ലീഷ് സോങ്), ബി.ജി എം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: എബ്രഹാം ലിങ്കൺ, ഫിനാൻസ് കൺട്രോളർ: സ്നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി, ലിറിക്സ്: സന്തോഷ് വർമ്മ, ജെ.കെ.എൻ(ഇംഗ്ലീഷ്), മുരളി കൈമൾ, ആർട്ട്: രാജീവ് ഗോപാലൻ, കോസ്റ്റ്യൂംസ്: അലീഷ വാഗീസിയ, മേക്കപ്പ്: മുകേഷ് കെ ഗുപ്ത, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, കളറിസ്റ്റ്: നികേഷ് രമേശ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവേരി, ആക്ഷൻ: ബ്രൂസ്ലീ രാജേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഫ്‌സർ സഗ്രി, സ്റ്റിൽസ്: ശ്രീനി മഞ്ചേരി,ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: ഹൈ സ്റ്റുഡിയോസ്, പി.ആർ.ഓ: എബ്രഹാം ലിങ്കൺ, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മെല്ലെപ്പോക്ക് പ്രതിഷേധാര്‍ഹം'; പി ടി കുഞ്ഞുമുഹമ്മദിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി
'അഖിൽ അതിജീവിത കടന്ന് പോയത് കൂടി ഓർക്കണമായിരുന്നു'; നാദിറ | IFFK | Nadira Mehrin