ദ റോഡുമായി തൃഷ എത്തി, ഒടിടിയില്‍ എവിടെ, എപ്പോള്‍?, റിപ്പോര്‍ട്ട് പുറത്ത്

Published : Oct 06, 2023, 12:21 PM IST
ദ റോഡുമായി തൃഷ എത്തി, ഒടിടിയില്‍ എവിടെ, എപ്പോള്‍?, റിപ്പോര്‍ട്ട് പുറത്ത്

Synopsis

ദ റോഡില്‍ ഒരു പ്രതികാര കഥയാണ് പ്രമേയമാകുന്നത്.  

തൃഷ നായികയായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രമാണ് ദ റോഡ്. തൃഷ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണിത്. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നത്തിന്റെ പൊന്നിയിൻ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തുന്ന പുതിയ ചിത്രമായ ദ റോഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയതാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധായകൻ അരുണ്‍ വസീഗന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ആഹാ തമിഴിനാണ് എന്ന് വ്യക്തമാക്കിയെങ്കിലും എപ്പോഴായിരിക്കും സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം.

തൃഷ നായികയായി റിലിസിനൊരുങ്ങുന്ന മറ്റൊരു ചിത്രം വിജയ് നായകനാകുന്ന ലിയോയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‍യുടെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്.  ലിയോയ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. മാസ്റ്ററിനെപോലെ വമ്പൻ ഹിറ്റാണ് പുതിയ ചിത്രത്തിലൂടെയും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ലക്ഷ്യമിടുന്നത്. ആക്ഷൻ നായകൻ എന്ന നിലയില്‍ താരത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് ലിയോയിലൂടെ ലോകേഷ് കനകരാജ് ശ്രമിച്ചിരിക്കുന്നത് എന്ന് നേരത്തെ ബാബു ആന്റണി അഭിപ്രായപ്പെട്ടിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും  'ലിയോ' എന്നും ബാബു ആന്റണി വെളിപ്പെടുത്തിയതായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. ലിയോയുടേത് മികച്ച ഒരു സംവിധാനമാണ്. വിജയ്‍ക്കൊപ്പം പ്രാധാന്യമുള്ള യൂണീക്കായ രംഗങ്ങളിലും താനും വേഷമിട്ടിട്ടുണ്ട് എന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു. എന്തായായാലും ലിയോ ഹിറ്റാകുമെന്നാണ് വിശ്വാസം.

Read More: കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ്, കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ