ആഗോള സിനിമാരംഗത്ത് വിപ്ലവം കുറിക്കാൻ പ്രഭാസ്, സിനിമ മോഹികൾക്കായി 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നു

Published : Dec 22, 2025, 10:00 AM IST
Prabhas

Synopsis

സിനിമ മോഹികൾക്കായി 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നു

സിനിമ മോഹികളായ നവാഗത പ്രതിഭകൾക്കായി റിബൽ സ്റ്റാർ പ്രഭാസിന്റെ പുതിയ സംരംഭം. 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' എന്ന പേരിൽ ഒരു ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാൻഒരുങ്ങുകയാണ് പ്രഭാസ്. ആവേശകരമായ ഒരു വീഡിയോയിലൂടെയാണ് പ്രഭാസ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും പ്രമുഖ നിർമ്മാതാക്കളുടെ ശ്രദ്ധയിൽപ്പെടാനുമുള്ള ഒരു മികച്ച വേദിയായി ഇത് മാറും.

The Script Craft വെറുമൊരു ഫെസ്റ്റിവൽ മാത്രമല്ല, അത് കഥകളെ കരിയറുകളാക്കി മാറ്റുന്ന ഇടമാണ്. ഓരോ ശബ്ദത്തിനും ഒരു തുടക്കം ആവശ്യമാണ്, ഓരോ സ്വപ്നത്തിനും ഒരു അവസരം ലഭിക്കണം," എന്ന് പ്രഭാസ് വീഡിയോയിലൂടെ പങ്കുവെച്ചു. https://www.thescriptcraft.com/register/director ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഏതു വിഭാഗത്തിലുളള ഷോർട് ഫിലിമുകൾക്കും ഈ ഫെസ്റ്റിവൽസിൽ പങ്കെടുക്കാം. കുറഞ്ഞത് 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. പ്രേക്ഷകരുടെ വോട്ടുകൾ, ലൈക്കുകൾ, റേറ്റിംഗ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ മൂന്ന് വിജയികളെ തീരുമാനിക്കുന്നത്. എല്ലാ എൻട്രികളും പ്രമുഖ പ്രൊഡക്ഷൻ ഹൗസുകൾക്ക് കാണാനുള്ള അവസരം ലഭിക്കും, ഇത് പുതിയ പ്രതിഭകളെ കണ്ടെത്താൻ അവരെ സഹായിക്കും.

പ്രമുഖ സംവിധായകരായ സന്ദീപ് റെഡ്ഡി വംഗ, നാഗ് അശ്വിൻ, ഹനു രാഘവപുടി എന്നിവർ പ്രഭാസിന്റെ ഈ പുതിയ സംരംഭത്തിലുള്ള തങ്ങളുടെ പിന്തുണ അറിയിച്ചു. "സിനിമ പഠിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുക എന്നത്. നിങ്ങളുടെ എഴുത്തും അത് സ്ക്രീനിൽ വരുമ്പോഴുള്ള യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇത് സഹായിക്കും." സന്ദീപ് റെഡ്ഡി വംഗ വീഡിയോയിലൂടെ പറഞ്ഞു. പ്രമുഖ വീഡിയോ സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമായ ക്വിക് ടിവി(Quick TV ) ഫെസ്റ്റിവൽസുമായി സഹകരിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 15 മികച്ച സംവിധായകർക്ക് Quick TV പൂർണ്ണമായും ഫണ്ട് ചെയ്യുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള സ്ക്രിപ്റ്റും നിർമ്മാണ സഹായവും നൽകും. ഇത് അവർക്ക് ഷോർട്ട് ഫിലിമുകളിൽ നിന്ന് പ്രൊഫഷണൽ സംവിധായകരായി മാറാനുള്ള വലിയൊരു അവസരമായിരിക്കും. TheScriptCraft.com ഈ ലിങ്കിലൂടെ ഷോർട് ഫിലിം സബ്മിറ്റ് ചെയ്യാം. ഷോർട് ഫിലിം സമർപ്പിക്കാനുള്ള അവസാന ഡേറ്റും മറ്റു വിശദാംശങ്ങളും ഉടനെ അറിയിക്കുമെന്നു 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' വക്താവ് പറഞ്ഞു.

താള്ള വൈഷ്‍ണവ്, പ്രമോദ് ഉപ്പളപാഠി എന്നിവർ ചേർന്നാണ് 'The Script Craft' സ്ഥാപിച്ചത്. രജിസ്ട്രേഷനുകൾ ഇപ്പോൾ TheScriptCraft.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.നിലവിൽ ദി രാജാ സാബ്, ഫൗജി, സ്പിരിറ്റ്, കൽക്കി 2, സലാർ 2 തുടങ്ങിയ വമ്പൻ പ്രോജക്റ്റുകളുടെ തിരക്കിലാണ് പ്രഭാസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിലീസിന് തയ്യാറായി ചാമ്പ്യൻ, ലിറിക്കല്‍ വീഡിയോ പുറത്ത്
പൊലീസിന് കനത്ത തിരിച്ചടി, ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്, ലഹരി ഉപയോഗിച്ചതിന് തെളിവില്ല