'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jan 19, 2025, 04:58 PM IST
'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

പ്രദീപ് കുമാ‍ർ വി വിയുടേതാണ് കഥ

പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'ദ സീക്രട്ട് ഓഫ് വിമെൺ' തിയറ്ററുകളിലേക്ക്. ജനുവരി 31 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ പ്രജേഷ് സെന്‍ ആദ്യമായി നിർമിക്കുന്ന ചിത്രവുമാണ് ഇത്. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്, അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, വെള്ളം സിനിമയിലൂടെ ശ്രദ്ധേയരായ അധീഷ് ദാമോദ‍ർ, മിഥുൻ വേണുഗോപാൽ തുടങ്ങിയവ‍ർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. 

പ്രദീപ് കുമാ‍ർ വി വിയുടേതാണ് കഥ. എഡിറ്റിംഗ് കണ്ണൻ മോഹൻ, നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു. ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ജോഷ്വ വി ജെ ആണ്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കലാസംവിധാനം ത്യാഗു തവനൂർ, ഓഡിയോഗ്രഫി അജിത് കെ ജോ‍ജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോള‍ര്‍ ജിത്ത് പിരപ്പൻകോട്, സ്റ്റുഡിയോ ലാൽ മീഡിയ, ഡിഐ ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് സുജിത് സദാശിവൻ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം അഫ്രിൻ കല്ലൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, ഡി എ എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് വിനിത വേണു, സ്റ്റിൽസ് ലെബിസൺ, ഫോട്ടോഗ്രഫി അജീഷ് സുഗതൻ, ഡിസൈൻ താമിർ ഓക്കെ, പി ആർ ഒ ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ ബ്രാൻ്റ് പിക്സ്, വിതരണം വള്ളുവനാട് ഫിലിംസ്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻസ് ആണ് മ്യൂസിക് പാര്‍ട്നർ.

ALSO READ : നായിക സ്വാസിക; 'രണ്ടാം യാമം' ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'