നൈറ്റ് റൈഡേഴ്‌സ്: നൗഫൽ അബ്ദുള്ളയുടെ സംവിധാന അരങ്ങേറ്റം, ചിത്രീകരണം പുരോഗമിക്കുന്നു

Published : Jan 18, 2025, 01:24 PM IST
നൈറ്റ് റൈഡേഴ്‌സ്: നൗഫൽ അബ്ദുള്ളയുടെ സംവിധാന അരങ്ങേറ്റം, ചിത്രീകരണം പുരോഗമിക്കുന്നു

Synopsis

മലയാളത്തിൽ മുപ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. 

കൊച്ചി: മലയാളത്തിൽ മുപ്പത്തിയഞ്ചിൽപ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ച നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരം പുരോഗമിക്കുന്നു. കോയമ്പത്തൂരിലെ കരടിമടയിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ച ശേഷം രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്. 

നൈറ്റ് റൈഡേഴ്സിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്‌ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലവെളിച്ചം, അഞ്ചക്കള്ളകൊക്കാൻ, ഹലോ മമ്മി എന്നെ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് പുതുപ്പറമ്പിൽ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി.കെയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. 

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് തിങ്ക് മ്യൂസിക്കും വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസും കരസ്ഥമാക്കി. 

നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, ഡി ഓ പി: അഭിലാഷ് ശങ്കർ, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻസ് : കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ: വിക്കി

ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, വസ്‌ത്രാലങ്കാരം: മെൽവി ജെ,വി എഫ് എക്സ് : പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി.കെ, സ്റ്റിൽസ്: സിഹാർ അഷ്‌റഫ്, ഡിസൈൻ:എസ്.കെ.ഡി, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

ഒടുവില്‍ തിരിച്ചുവരുന്നോ കങ്കണ? 'എമര്‍ജന്‍സി' റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

ചാക്കോച്ചൻ പോലീസായി തിരിച്ചെത്തുന്നു; 'ഓഫീസർ ഓൺ ഡ്യൂട്ടി' റിലീസ് തീയതി പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'