
കൊച്ചി: അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന "ദി സ്പോയിൽസ്" എന്ന ചിത്രത്തിന്റെ ഓഡിയോ ഗാനം പ്രകാശനം ചെയ്തു. എറണാകുളം കൊച്ചിൻ റിനൈ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങിൽ
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മുൻ ഡിജിപി ലോക്നാഥ് ബഹ്റ, സംവിധായകൻ വിനയൻ, പ്രൊഡ്യൂസർ ലിസ്റ്റ് സ്റ്റീഫൻ, തിരക്കഥാകൃത്തും നടനുമായ റോണി, സംവിധായകൻ വിനോദ് ഗുരുവായൂർ, ഗായകൻ പന്തളം ബാലൻ, ഗായകൻ ശ്രീരാം, തുടങ്ങി പ്രമുഖർ പങ്കെടുത്തു.
തുടർന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച " അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. റീച്ച് മ്യൂസിക്ക് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നു. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ് കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, സോന നായർ, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ- അനന്തു ശിവൻ, പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്, അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ, തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ"ദി സ്പോയിൽസ് " ഉടൻ പ്രദർശനത്തിനെത്തും. മാർക്കറ്റിംഗ് കൺസൽട്ടന്റ് - ബിനു ബ്രിങ്ഫോർത്ത്, പി ആർ ഒ-എ എസ് ദിനേശ്.
സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം- വൈറലായി സല്‍മാന്‍റെ വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ