'തൊട്രാ പാക്കലാം..'; റോബിൻ ബസ് ഇനി ബി​ഗ് സ്ക്രീനിലും കുതിക്കും, പ്രഖ്യാപനം

Published : Nov 25, 2023, 08:35 AM ISTUpdated : Nov 25, 2023, 08:40 AM IST
'തൊട്രാ പാക്കലാം..'; റോബിൻ ബസ് ഇനി ബി​ഗ് സ്ക്രീനിലും കുതിക്കും, പ്രഖ്യാപനം

Synopsis

റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

കേരളത്തിൽ അടുത്തകാലത്ത് വൻ ചാർച്ചാ വിഷയം ആയ റോബിൻ ബസിന്റെ കഥ ഇനി വെള്ളിത്തിരയിലും. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു.  പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുക. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് സിനിമ നിർമിക്കും. 

റോബിൻ സിനിമ ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് സംവിധായകൻ കുറിച്ചത് ഇങ്ങനെ, "സുഹൃത്തുക്കളെ..വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക്‌ മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്. Based on a true story- ROBIN - All india tourist permit.കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കൽ". 

സ്ക്രീനിൽ വീണ്ടും അമ്പരപ്പിക്കാൻ ജോജു, ഹിറ്റ് ആവർത്തിക്കാൻ ജോഷി; 'ആന്റണി' തിയറ്ററിലേക്ക്

സതീഷ് ആണ് റോബിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്നാണ് വിവരം. അതേസമയം, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ സിനിമയിൽ അദ്ദേഹം ജീവിക്കുകയായിരുന്നു..'; 'എക്കോ'യെയും ബേസിൽ ജോസഫിനെയും പ്രശംസിച്ച് ദിനേശ് കാർത്തിക്
ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ