"കുടകിലെ സ്ത്രീകൾ അതിസുന്ദരികൾ, അതിലൊരാളെയാണ് ഞാൻ വിവാഹം കഴിച്ചത്": വിജയ് ദേവരകൊണ്ട

Published : Apr 08, 2026, 03:36 PM IST
Vijay devarakond about rashmika mandanna

Synopsis

രശ്‌മികയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇരുവരും കുടകിലെടുത്തിയത്. അടുത്ത തവണ വരുമ്പോൾ രശ്‌മിക കുട്ടിക്കാലം ചെലവഴിച്ച സ്ഥലങ്ങൾ സന്ദർശിക്കണമെന്നും വിജയ പറഞ്ഞു. Vijay Devarakonda about Rashmika Mandanna.

വിവാഹത്തിന് ശേഷം രശ്‌മികയുടെ നാടായ കുടകിലെത്തി വിജയ് ദേവരകൊണ്ടയും രശ്മികയും. കുടകിനെ കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് താൻ വിശ്വസിച്ചിരുന്നെന്നും, അതിലൊരാളെ തന്നെ ഇപ്പോൾ താൻ വിവാഹം കഴിച്ചിരിക്കുന്നു എന്നതിൽ സന്തുഷ്ടനാണെന്നും വിജയ് കൂട്ടിച്ചേർത്തു. രശ്‌മികയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇരുവരും കുടകിലെടുത്തിയത്. അടുത്ത തവണ വരുമ്പോൾ രശ്‌മിക കുട്ടിക്കാലം ചെലവഴിച്ച സ്ഥലങ്ങൾ സന്ദർശിക്കണമെന്നും വിജയ പറഞ്ഞു.

അതേസമയം ഇരുവരും ഒന്നിക്കുന്ന രണബാലി റിലീസിനൊരുങ്ങുകയാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും കെമിസ്ട്രി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുമെന്നത് ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. റായലസീമ ഷെഡ്യൂൾ അവസാനിച്ചതോടെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് ടീം കടന്നിരിക്കുകയാണ്.

രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് ഇറങ്ങിയിരുന്ന സ‍ർപ്രൈസ് വീഡിയോ ഏവരും ഏറ്റെടുത്തിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും വെഡ്ഡിങ് പോസ്റ്ററും അടുത്തിടെ സോഷ്യൽ മീഡിയയിലാകെ തരംഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ മത്സരിക്കാനുള്ള കാരണം അതാണ്', മമ്മൂട്ടിയോട് വോട്ട് അഭ്യര്‍ഥിച്ച് അഖില്‍ മാരാര്‍; മമ്മൂട്ടിയുടെ പ്രതികരണം
'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി ഹൊംബാലെ ഫിലിംസ്; ഡീല്‍ റെക്കോര്‍ഡ് തുകയ്ക്ക്