കാര്‍ത്തിയുടെ ആ ഹിറ്റിനും രണ്ടാം ഭാഗം, വെളിപ്പെടുത്തി എച്ച് വിനോദ്

Published : Nov 19, 2023, 05:09 PM IST
കാര്‍ത്തിയുടെ ആ ഹിറ്റിനും രണ്ടാം ഭാഗം, വെളിപ്പെടുത്തി എച്ച് വിനോദ്

Synopsis

കാര്‍ത്തി പൊലീസുകാരനായിട്ടാണ് അന്ന് വേഷമിട്ടത്.

കാര്‍ത്തി നായകനായി വേഷമിട്ട ഹിറ്റായ ചിത്രമാണ് ധീരൻ അധികാരം ഒണ്‍ട്ര്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദാണ്. പൊലീസ് ഓഫീസറായിട്ടാണ് കാര്‍ത്തി വേഷമിട്ടത്. ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം ആലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എച്ച് വിനോദ്.

കമല്‍ഹാസൻ നായകനാകുന്ന കെഎച്ച് 233നു ശേഷമായിരിക്കും കാര്‍ത്തിയുടെ ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം തുടങ്ങുക എന്നും എച്ച് വിനോദ് വെളിപ്പെടുത്തി. കമല്‍ഹാസന്റേതായി നേരത്തെ പ്രഖ്യാപിച്ച് ഉപേക്ഷിച്ച തലൈവൻ ഇരുക്കിൻട്രാൻ  കെഎച്ച് 233ന്റെ യഥാര്‍ഥ പേരായി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമല്‍ഹാസൻ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. എച്ച് വിനോദിനൊപ്പം കെഎച്ച് 233ന്റെ രചനയിലും കമല്‍ഹാസൻ പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കമല്‍ഹാസൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രമാണ്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രം വൻ ഹിറ്റായി മാറിയിരുന്നു. സൂര്യയുടെ അതിഥി വേഷവും വിക്രം സിനിമയുടെ വലിയൊരു ആകര്‍ഷണമായിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്റെ വിക്രമില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി, ഗായത്രി ശങ്കര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി. വിക്രം നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലായിരുന്നു. കമല്‍ഹാൻ നായകനായ വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. കമല്‍ഹാസൻ നിറഞ്ഞാടിയതായിരുന്നു വിക്രം.

അൻപറിവ് ആണ് 'വിക്രം' എന്ന ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഗിരീഷ് ഗംഗാധരനാണ്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.

Read More: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ