
വൈശാഖ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ച് രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത തീവെട്ടി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബാലൻ പിള്ള, സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട്, സജിത്ത്‌ലാൽ, സന്തോഷ് തലയിൽ, ജ്യോതികുമാർ, പ്രദീപ് അയിരുപ്പാറ, ബി എസ് പ്രസാദ്, ശ്രീജിത്ത് എസ് ശ്രേയസ്സ്, ഗോപികൃഷ്ണൻ, ബിന്ദു തൊടുപുഴ, മനില നായർ, ആശ നായർ, ശ്രുതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽലാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സുനിൽ പ്ലാമൂട് തിരക്കഥ, സംഭാക്ഷണമെഴുതുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബി എസ് പ്രസാദ്, പശ്ചാത്തല സംഗീതം ഒ കെ രവിശങ്കർ, കഥ, കലാസംവിധാനം പ്രദീപ് അയിരൂപ്പാറ, ചമയം രാജേഷ് രവി, വസ്‌ത്രാലങ്കാരം ബിന്ദു വടകര, അസോസിയേറ്റ് ഡയറക്ടർ അരുൺ ചോട്ടു, സഹനിർമ്മാണം ജ്യോതികുമാർ, രാജേഷ് അമ്മവിഷൻ. കോട്ടയം, അയ്മനം, പരിപ്പ്, ചിറക്കടവ്, ചെറുവള്ളി, ഒളശ്ശ, തിരുവനന്തപുരം എന്നിവിടങ്ങളിലായി തീവെട്ടിയുടെ ചിത്രീകരണം പൂർത്തിയായി. പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ