പ്രണയവും ആക്ഷനും നിറഞ്ഞ ഈ ചിത്രം ആശിർവാദ് സിനിമാസാണ് അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. തൊടുപുഴയ്ക്കടുത്ത് മാറികയിലാണ് ചിത്രീകരണം. ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിൽചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങിയത് നവംബർ രണ്ടിന് ഈ ലൊക്കേഷനിലാണ്. അനൂപ് സത്യന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് എല്‍ 368 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്ണ്ടർ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ്ജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്.

"ഈ ചിത്രം ഏത് ജോണറിലുള്ളതാണന്ന് പറയാൻ കഴിയില്ല. പ്രണയവും ഇമോഷണൽ ഡ്രാമയും നർമ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ട്, അനൂപ് സത്യന്‍ പറയുന്നു. വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കൊച്ചിയും ഇടുക്കിയും കൂടാതെ മംഗലാപുരം ഉൾപ്പടെ കർണ്ണാടകയുടെ നിരവധി ലൊക്കേഷനുകൾ ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഗാനങ്ങൾ കൈതപ്രം, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, കലാസംവിധാനം പ്രശാന്ത് മാധവൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് സുധാകർ, മേക്കപ്പ് സജീവ് സജി, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, വിഎഫ്എക്‌സ് വിഷ്‌ണു പിഷാരടി, ആക്ഷൻ സ്റ്റണ്ട് സെൽവ, ഡിസൈൻ ഏസ്തറ്റിക് കുഞ്ഞമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുല്യ മധു, പ്രൊഡക്ഷൻ മാനേജർ ആദർശ് ലൈല സുന്ദർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, ധനേഷ്, പ്രൊഡക്‌ഷൻ കൺട്രോളർ ബിജു തോമസ്. ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming