
നിര്‍മ്മാതാക്കള്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന നടന്‍ ഷെയ്ന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ സാജിദ് യഹിയ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന് വാട്‌സ്ആപില്‍ വന്ന അഭ്യര്‍ഥനയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്കിലൂടെ സാജിദിന്റെ കുറിപ്പ്. ഷെയ്‌നിനെതിരായ 'പെയ്ഡ് വാര്‍ത്തകള്‍' നല്‍കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും യുട്യൂബ് ചാനലുകളും കൈവശമുണ്ടോ എന്നാണ് വാട്‌സ്ആപിലൂടെ എത്തിയ അന്വേഷണം.
സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ഒരു പ്രിയ സുഹൃത്തിന് വന്ന മെസേജ് ആണിത്. ഇത് കണ്ടതിനുശേഷം ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിനിന്റെ കൂടെ ആയിരിക്കും.
Moju Mohan എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത്
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടുദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിനനുസരിച്ച് പേയ്മെന്റ് കിട്ടും. ഷെയിന്‍ നിഗത്തിനെതിരേ പോസ്റ്റുകള്‍, സ്റ്റോറികള്‍ വരണം. അതായത് 'പെയ്ഡ് ന്യൂസ് '..
വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു. പക്ഷെ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..
അതേസമയം സാജിദിന്റെ അടുത്ത സിനിമയില്‍ ഷെയ്ന്‍ ആണ് നായകന്‍. ഖല്‍ബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ഇടി- ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം', മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ