
സിനിമകള്‍ക്ക് തിയറ്ററുകളിലും ഒടിടിയിലും ലഭിക്കുന്ന സ്വീകാര്യത അപ്രവചനീയമാണ്. തിയറ്ററുകളില്‍ വലിയ കൈയടി ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ അത് ലഭിക്കാതിരിക്കുന്നതും തിയറ്ററുകളില്‍ കൈയൊഴിയപ്പെടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ മികച്ച അഭിപ്രായം നേടുന്നതും സാധാരണമാണ്. ഇപ്പോഴിതാ ഒടിടി റിലീസില്‍ ശ്രദ്ധ നേടുകയാണ് ഒരു തമിഴ് ചിത്രം. കേരളത്തില്‍ ചിത്രീകരണം നടത്തിയ ഒന്നാണ് ഇത് എന്നതാണ് മറ്റൊരു കൗതുകം. സമുദ്രക്കനിയെ ടൈറ്റില്‍ കഥാപാത്രമാക്കി നന്ദ പെരിയസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരു മാണിക്കം എന്ന ചിത്രമാണ് അത്.
ഡിസംബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ കാണികള്‍ കാര്യമായി വര്‍ധിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 24 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് ലഭിച്ച കാഴ്ച സംബന്ധിച്ചുള്ള ഒരു വിവരം സീ 5 തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ 2 കോടിയില്‍ അധികം സ്ട്രീമിംഗ് മിനിറ്റുകള്‍ ചിത്രം സ്വന്തമാക്കി എന്നതാണ് അത്. ഐഎംഡിബിയില്‍ 9.2 റേറ്റിംഗ് നേടിയിരിക്കുന്ന ചിത്രവുമാണ് ഇത്.
കുമളി, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് തിരു. മാണിക്കം. കേരളത്തില്‍ ഒരു ലോട്ടറി കട നടത്തുന്ന ആളാണ് സമുദ്രക്കനിയുടെ തിരു. മാണിക്കം. ഭാരതിരാജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരിക്കല്‍ 1.5 കോടി ലോട്ടറി അടിക്കുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായി മാണിക്കം നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ നല്ലൊരു ഭാഗം. അനന്യയാണ് മാണിക്കത്തിന്‍റെ ഭാര്യയായി എത്തുന്നത്. നാസര്‍, വടിവുക്കരസി, തമ്പി രാമയ്യ, ഇളവരസ്, ചിന്നി ജയന്ത് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ALSO READ : സണ്ണി വെയ്ൻ, നരെയ്ൻ, ബാബു ആന്‍റണി ഒന്നിക്കുന്നു; 'സാഹസം' വരുന്നു