മലൈക്കോട്ടൈ വാലിബന്റെ 7 ഫാൻസ് ഷോകളില്‍ 4 എണ്ണം ഹൗസ്‍ഫുള്‍, 2 ഫാസ്റ്റ് ഫില്ലിംഗ്, മറ്റൊരിടത്തും ടിക്കറ്റ്

Published : Jan 04, 2024, 02:22 PM IST
മലൈക്കോട്ടൈ വാലിബന്റെ 7 ഫാൻസ് ഷോകളില്‍ 4 എണ്ണം ഹൗസ്‍ഫുള്‍, 2 ഫാസ്റ്റ് ഫില്ലിംഗ്, മറ്റൊരിടത്തും ടിക്കറ്റ്

Synopsis

ടിക്കറ്റുകള്‍ മൂന്നിടത്ത് മാത്രം.

മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമ വൻ ഹൈപ്പ് തീര്‍ക്കുകയാണ്. റിലീസിനു മുന്നേ ഒരു മലയാള സിനിമ അടുത്തെങ്ങും മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ അത്രയും ആവേശം സൃഷ്‍ടിച്ചിട്ടില്ല. മലൈക്കോട്ടൈ വാലിബൻ മോഹൻലാല്‍ ആരാധകര്‍ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ ഫാൻസ് ഷോകളെ കുറിച്ചുള്ള അപ്‍ഡേറ്റും ആരവമുണ്ടാക്കുകയാണ്.

തിരുവനന്തപുരത്ത് മലൈക്കോട്ട് വാലിബന്റെ ഫാൻസ് ഷോകള്‍ പ്രധാനമായും തീരുമാനിച്ചിരിക്കുന്നത് ഏഴ് വ്യത്യസ്‍ത സ്‍ക്രീനുകളിലാണ്. തിരുവനന്തപുരത്തെ പ്രശസ്‍തമായ ശ്രീ പത്മനാഭ തിയറ്ററിനു പുറമേ അജന്ത, ദേവി പ്രിയ, ആര്‍ടെക് മാള്‍, ന്യൂ 1, ന്യൂ 2, ന്യൂ 3 എന്നിവടങ്ങളിലാണ് ഓള്‍ കേരള മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഷോകള്‍ ചാര്‍ട്ട് ചെയ്‍തത്. എന്നാല്‍ ശ്രീ പത്‍മാനാഭ, അജന്ത തീയറ്ററുകള്‍ക്ക് പുറമേ ന്യൂ 1, ന്യൂ 2 സ്‍ക്രീനുകള്‍ ഇതിനകം ഹൗസ്‍ഫുള്‍ ആയിരിക്കുകയാണ്. ദേവി പ്രിയ, ആര്‍ടെക് മാള്‍ തിയറ്ററുകള്‍ ഫില്ലിംഗ് ഫാസ്റ്റും ന്യൂ 3യില്‍ ടിക്കറ്റ് ലഭ്യമാണ് എന്നുമാണ് മോഹൻലാല്‍ ആരാധകര്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിക്കുന്നത്.

മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയറ്ററില്‍ തീ പാറുമോ എന്നായിരുന്നു നേരിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഒരാള്‍ ചോദിച്ചതും മറുപടിയും ചര്‍ച്ചയായിരുന്നു. ആദ്യം നേര് കഴിയട്ടേ എന്നായിരുന്നു താരത്തിനറെ മറുപടി. അത് വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും. സിനിമകള്‍ മികച്ച ഒന്നാകണമെന്ന് വിചാരിച്ച് തുടങ്ങുന്നതാണ് എല്ലാവരും. സിനിമയ്‍ക്ക് ഓരോന്നിനും ഓരോ ജാതകമുണ്ട്. നിങ്ങള്‍ക്ക് തോന്നിയ വികാരം ആ സിനിമയ്‍ക്ക് ഉണ്ടെങ്കില്‍ അതാണ് പ്രതീക്ഷ എന്ന് പറയുന്നത്. സിനിമ കണ്ടിട്ടേ അത് നമുക്ക് പറയാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ജോലി ചെയ്യുന്നു. കൂടെയുള്ളവര്‍ക്കൊപ്പ സഞ്ചരിക്കുന്നു. പുറത്തിറങ്ങിയിട്ടാണല്ലോ ഞാൻ വിചാരിച്ചതുപോലെയില്ലെന്നൊക്കെ സിനിമയെ കുറിച്ച് തോന്നുന്നത്. എന്താണ് വിചാരിച്ചത് എന്ന് അറിയാനുമാകില്ല. സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്. അതുകൊണ്ട് തീ പാറട്ടേ എന്നും പറയുകയായിരുന്നു മോഹൻലാല്‍.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ എത്തുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബനിലെ പ്രധാന ആകര്‍ഷണം. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.

Read More: ഒന്നും രണ്ടും മൂന്നും തെന്നിന്ത്യൻ താരങ്ങള്‍, ഷാരൂഖ് ഖാൻ നാലാമൻ, പത്താമൻ രജനികാന്ത്, പകച്ചുപോയ ബോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍