ബ്രേക്കപ്പായത് വെളിപ്പെടുത്തിയപ്പോള്‍ കണ്ണുനിറഞ്ഞോ?, സീരിയല്‍ നടി മരിയയുടെ മറുപടിയും ചര്‍ച്ചയായി

Published : Jan 04, 2024, 01:24 PM IST
ബ്രേക്കപ്പായത് വെളിപ്പെടുത്തിയപ്പോള്‍ കണ്ണുനിറഞ്ഞോ?, സീരിയല്‍ നടി മരിയയുടെ മറുപടിയും ചര്‍ച്ചയായി

Synopsis

സുന്ദരിയിലെ നായികയാണ് മരിയ.

സുന്ദരി എന്ന മലയാളം ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മരിയ ഷില്‍ജി. സുന്ദരി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സീരിയലില്‍ മരിയ അവതരിപ്പിക്കുന്നത്. മുന്‍പ് മറ്റൊരു നടി ചെയ്‍തിരുന്ന കഥാപാത്രത്തിലേക്ക് പുതുമുഖം കൂടിയായ മരിയ എത്തുകയായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ  മരിയ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പരാജയപ്പെട്ട ഒരു പ്രണയം തുറന്നു പറയുകയും ചെയ്യുകയാണ് മരിയ. റിലേഷൻഷിപ്പിലായപ്പോള്‍ മാനസികമായി പറ്റാതായതിനാല്‍ ഞങ്ങള്‍ പറഞ്ഞു നിര്‍ത്തിയെന്ന് മരിയ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ് കണ്ണു നിറയുന്നത് എന്ന് അവതാരകൻ ചോദിച്ചു. അയാള്‍ വലിയ ബിസിനസുകാരനായി എന്ന് പറഞ്ഞ് ചിരിച്ചായിരുന്നു മരിയയുടെ മറുപടി. വിവാഹം കഴിക്കാൻ പോകുകയാണ് അദ്ദേഹം. ഫോണില്‍ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞിരുന്നു അതൊക്കെ.  തങ്ങളുടെ റിലേഷൻഷിപ്പ് ബ്രേക്കായതിന് ശേഷമാണ് സീരിയലിലേക്ക് എത്തിയത്. വിവാഹത്തിന് പോകണം, പ്രതികാരം ചെയ്യണമെന്നും തമാശയായി സൂചിപ്പിച്ച താരം  അദ്ദേഹത്തിന് നല്ലത് വരുന്നതില്‍ സന്തോഷമാണ് എന്നും അഭിമുഖത്തില്‍ വ്യക്തമാക്കി.

സീരിയിലില്‍ ഐഎഎസിനുള്ള തയ്യാറെടുപ്പിലാണ് തന്റെ കഥാപാത്രം എന്നും മരിയ വെളിപ്പെടുത്തി. ഞാനൊഴികെ ബാക്കി എല്ലാവര്‍ക്കും പെയറായി ആരെയെങ്കിലും കൊടുക്കുന്നുണ്ട്. എനിക്ക് മാത്രമാണോ ഇല്ലാത്തതെന്ന് ചോദിച്ചിരുന്നു. തത്കാലം ഇങ്ങനെ പോവാനാണ് സംവിധായകൻ പറഞ്ഞത് എന്നും മരിയ വ്യക്തമാക്കി.

ഹസ്ബന്‍ഡ് ആയാല്‍ തലവേദന ആണെന്നും താരം തമാശയായി സൂചിപ്പിക്കുന്നു. സുന്ദരി മറ്റുള്ള മലയാളം സീരിയലിന്റെ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‍തമായത് ഞാൻ തെരഞ്ഞെടുത്തത്. മറ്റൊരു നടി അവതരിപ്പിച്ചു കൊണ്ടിരുന്ന കഥാപാത്രമായിരുന്നു സുന്ദരി. എന്റെ പേരിനേക്കാളും സുന്ദരിയെന്നാണ് ആളുകളിപ്പോള്‍ വിളിക്കുന്നതെന്നും മരിയ വ്യക്തമാക്കുന്നു.

Read More: ഒന്നും രണ്ടും മൂന്നും തെന്നിന്ത്യൻ താരങ്ങള്‍, ഷാരൂഖ് ഖാൻ നാലാമൻ, പത്താമൻ രജനികാന്ത്, പകച്ചുപോയ ബോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി