തിരുവനന്തപുരത്ത് എവിടെയൊക്കെ രജനി ചിത്രത്തിന്‍റെ ഷൂട്ടിംഗ്: വിവരങ്ങള്‍ ഇങ്ങനെ

Published : Oct 04, 2023, 08:46 AM IST
തിരുവനന്തപുരത്ത് എവിടെയൊക്കെ രജനി ചിത്രത്തിന്‍റെ ഷൂട്ടിംഗ്: വിവരങ്ങള്‍ ഇങ്ങനെ

Synopsis

ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്‍റെ ചിത്രം  ഷൂട്ട് ചെയ്യുന്നത്. 32 വർഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്. 

തിരുവനന്തപുരം : രജനികാന്തിന്‍റെ പുതിയ  സിനിമയുടെ ചിത്രീകരണം  ഇന്ന് മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. ശംഖുമുഖത്തും വെള്ളായണി കാർഷിക കോളേജിലും ചിത്രീകരണം നടക്കും എന്നാണ് വിവരം. തലൈവർ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അമിതാബ് ബച്ചൻ, മഞ്ജു വാര്യർ,റാണാ ദഗ്ഗുബതി ഫഹദ് ഫാസിൽ അടക്കം വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പത്ത് ദിവസത്തെ ഷൂട്ടിംഗാണ് തിരുവനന്തപുരത്ത് നടക്കുക എന്നാണ് വിവരം. ജയിലറിന്‍റെ കൂറ്റൻ വിജയത്തിന് ശേഷമാണ് സ്റ്റൈൽ മന്നൻ പുതിയ ചിത്രത്തിന്റെ ഷൂട്ടിംങ്ങനായി തിരുവനന്തപുരത്ത് എത്തിയത്. രജനി ആരാധകർ ആവേശക്കടലിൽ ആണ്. 

ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്‍റെ ചിത്രം  ഷൂട്ട് ചെയ്യുന്നത്. 32 വർഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്. താര സംഗമം.
വന്‍ പ്രേക്ഷകപ്രീതി നേടിയ ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേൽ രാജ ഒരുക്കുന്ന ചിത്രം.

അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്.  ശംഖുമുഖത്ത് ദേശീയ പാതയിലുമാണ് ഷൂട്ട് നടക്കുന്നത്. കന്യാകുമാരിക്കാരനായ പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത് എന്നാണ് വിവരം. ആദ്യമായാണ് രജനി ഇത്തരം ഒരു വേഷം ചെയ്യുന്നത്.  

 മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും തലൈവര്‍ 170ന്റെ ഭാ​ഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രജനികാന്തിന്‍റെതായി അവസാനം ഇറങ്ങിയ ചിത്രം ജയിലറായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം വന്‍ കളക്ഷനാണ് നേടിയത്. മലയാളത്തില്‍ നിന്നും ചിത്രത്തില്‍ വില്ലനായി എത്തിയത് വിനായകനായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തിരുവനന്തപുരത്ത് എത്തി : 'തലൈവര്‍ 170' ആരംഭിക്കുന്നു

'സെക്സ് എഡ്യൂക്കേഷന്‍' വീട് വില്‍പ്പനയ്ക്ക്; വാങ്ങാന്‍ കൂട്ടയിടി, വില കേട്ട് ഞെട്ടരുത്.!

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍