ഹിന്ദിയില്‍ നിന്ന് ഈ ആഴ്ച എത്തുന്ന ഒടിടി റിലീസുകള്‍; 'സുമോ ദീദി' അടക്കം സിനിമകളും സിരീസുകളും

Published : Oct 18, 2026, 12:37 PM IST
this week ott releases from hindi language

Synopsis

ഗജബ് രാത്, സുമോ ദീദി എന്നീ സിനിമകളും ചാർ യാർ, ദി ലെജൻഡ് ഓഫ് ഹനുമാൻ എന്നീ സിരീസുകളുമാണ് ഒക്ടോബർ 23ന് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

തിയറ്റര്‍ റിലീസ് പോലെ പ്രേക്ഷകര്‍ ഇന്ന് കാത്തിരിക്കുന്നതാണ് ഒടിടിയിലെ റിലീസും. തിയറ്ററില്‍ എത്തുന്ന സിനിമകളുടെ ഒടിടി റിലീസും സിനിമകളുടെയും സിരീസുകളുടെയും ഡയറക്റ്റ് ഒടിടി റിലീസും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഹിന്ദിയില്‍ നിന്ന് ഈ വാരം എത്താനിരിക്കുന്ന ഒടിടി ഉള്ളടക്കങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. രണ്ട് സിനിമകളും രണ്ട് സിരീസുകളും അക്കൂട്ടത്തിലുണ്ട്. മനോജ് ബാജ്പേയിയെ പ്രധാന കഥാപാത്രമാക്കി റിതേഷ് ഷാ സംവിധാനം ചെയ്ത ഗജബ് രാത്, ജയന്ത് രോഹാത്‍ഗി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ ചിത്രം സുമോ ദീദി എന്നിവയാണ് അക്കൂട്ടത്തിലെ സിനിമകള്‍.

പ്രൈം വീഡിയോയുടെ പുതിയ സിരീസ് ആയ ചാര്‍ യാര്‍, ജിയോ ഹോട്ട്സ്റ്റാറിന്‍റെ സിരീസ് ആയ ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍ സീസണ്‍ 7 എന്നിവയാണ് ഈ വാരം ഒടിടിയില്‍ എത്തുന്ന മറ്റ് ഉള്ളടക്കങ്ങള്‍. ഇതില്‍ മനോജ് ബാജ്പേയിയുടെ ഗജബ് രാജ് നെറ്റ്ഫ്ലിക്സിലാണ് കാണാനാവുക. നുസ്രത്ത് ബറൂച്ച, സാക്വിബ് സലിം, ദിവ്യ ദത്ത, കികു ശാര്‍ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിതേഷ് ഷാ ആണ് ചിത്രത്തിന്‍റെ സംവിധാനം. ദില്ലി പൊലീസിലെ ഒരു ഉദ്യോ​ഗസ്ഥന്‍റെ കഥ പറയുന്ന ​ഗജബ് രാത് ത്രില്ലര്‍ ക്രൈം ഡ്രാമ ​ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഒക്ടോബര്‍ 23 നാണ് റിലീസ്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രൊഫഷണല്‍ റെസ്‍ലര്‍ ഹേതൽ ദവെയുടെ കഥ പറയുന്ന ചിത്രമാണ് സുമോ ദീദി. സ്ത്രീകളെ മുന്‍വിധികളോടെ കാണുന്ന സമൂഹം തീര്‍ത്ത മതിലുകള്‍ മറികടന്ന് തന്‍റെ സ്വപ്നങ്ങളുടെ പിന്നാലെ സഞ്ചരിച്ച ഒരു സ്ത്രീയുടെ കഥയാണ് അത്. 2023 ലെ ടോക്കിയോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ച ചിത്രം സീ 5 ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ഒക്ടോബര്‍ 23 ന് സ്ട്രീമിം​ഗ് ആരംഭിക്കും.

വിനയ് വൈകുല്‍ ആണ് പ്രൈം വീഡിയോയുടെ പുതിയ സിരീസ് ആയ ചാര്‍ യാറിന്‍റെ സംവിധാനം. രണ്ടായിരങ്ങളുടെ തുടക്കത്തിലെ മുംബൈയാണ് സിരീസിന്‍റെ കഥാപശ്ചാത്തലം. മിഡില്‍ ക്ലാസ് ജീവിത പ്രശ്നങ്ങളില്‍ മുന്നോട്ട് പോകുന്ന ജയ്, ടോണി. സാഹില്‍, സമീര്‍ എന്നീ നാല് ചെറുപ്പക്കാരുടെ ജീവിതമാണ് സിരീസ് പറയുന്നത്. ഒരിക്കല്‍ എടുക്കുന്ന ഒരു തീരുമാനം അവരുടെ ജീവിതങ്ങളെ കീഴ്മേല്‍ മറിക്കുന്നു. ഒക്ടോബര്‍ 23 ന് സ്ട്രീമിം​ഗ് തുടങ്ങും. ജിയോ ഹോട്ട്സ്റ്റാറിന്‍റെ ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍ ഏഴാം സീസണിന്‍റെ പ്രീമിയറും ഒക്ടോബര്‍ 23 ന് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഞ്ചാം സീസണുമായി തിരിച്ചെത്താന്‍ 'ട്രൂ ഡിറ്റക്റ്റീവ്'; നിക്കോളാസ് കേജും അന്‍റോണിയോ ബാണ്ടെരസും പ്രധാന താരങ്ങള്‍
ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസ്’ തിയറ്ററിൽ എത്താൻ ഇനി 4 ദിനം മാത്രം