
കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥപറയുന്ന പുതിയ പരമ്പര 'തൂവൽസ്‍പർശം' ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ജീവിതയാത്രയിൽ ശ്രേയ പൊലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്ന് പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്‍ടാവുമായി മാറുന്നു.
ഇവരുടെ മത്സരത്തിന്റെയും സ്‍നേഹത്തിന്റെയും കഥപറയുകയാണ് 'തൂവൽസ്‍പർശം'.
ഏഷ്യാനെറ്റിൽ 'തൂവൽസ്‍പർശം' ജൂലൈ 12 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് സംപ്രേക്ഷണം ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.