ധ്യാനും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച്; 'ത്രയം' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Oct 09, 2024, 10:47 PM IST
ധ്യാനും സണ്ണി വെയ്‌നും ആദ്യമായി ഒരുമിച്ച്; 'ത്രയം' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

സഞ്ജിത്ത് ചന്ദ്രസേനനാണ് സംവിധായകന്‍. വിനായക അജിത്ത് നിര്‍മ്മാണം

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ത്രയം' റിലീസ് ഡേറ്റ് പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25 ന് തിയറ്ററുകളിൽ എത്തും.

നിയോ- നോയർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയു മോഹൻ, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ, സംഭാഷണം എഴുതുന്ന സിനിമയാണ് 'ത്രയം'. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

സംഗീതം അരുൺ മുരളീധരൻ, എഡിറ്റർ രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, കല സൂരജ് കുറവിലങ്ങാട്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സഫി ആയൂർ, കഥ അജിൽ അശോകൻ, സൗണ്ട് ഡിസൈൻ ജോമി ജോസഫ്, ട്രെയ്ലർ കട്ട്സ് ഡോൺ മാക്സ്, ടൈപ്പോഗ്രഫി മാ മി ജോ, വിഎഫ്എക്സ് ഐഡന്റ് ലാബ്സ്, സ്റ്റിൽസ് നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, അസിസ്റ്റന്റ് ഡയറക്ടർ വിവേക്, മാർക്കറ്റിംഗ് ആരോമൽ പുതുവലിൽ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : രാഷ്ട്രീയ ആക്ഷേപഹാസ്യവുമായി സൈജു കുറുപ്പ്; 'പൊറാട്ട് നാടകം' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; വൻ അപ്ഡേറ്റ് വരുന്നു, പ്രതീക്ഷയോടെ സിനിമാസ്വാദകർ
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ജനുവരി 25ന്