മൂന്ന് വിവാഹങ്ങൾ, 17 വർഷം വെറുതെ കളഞ്ഞു; ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു, പക്ഷേ..; തുറന്നുപറഞ്ഞ് മീര വാസുദേവൻ

Published : May 12, 2026, 07:52 PM IST
Actress Meera Vasudevan

Synopsis

Meera Vasudevan openly admits that she wasted 17 years for 3 marriage. മീര വാസുദേവ് തൻ്റെ മൂന്ന് വിവാഹങ്ങൾക്കായി പതിനേഴ് വർഷം പാഴാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഈ സമയം കരിയർ, ഫിറ്റ്നസ്, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കാമായിരുന്നുവെന്ന് അവർ പറയുന്നു. 

മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. തന്മാത്ര കൂടാതെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മികച്ച വേഷങ്ങൾ മീര വാസുദേവ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും കരിയറിനെ കുറിച്ചും മീര പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. നേരത്തെ താൻ സിംഗിൾ ആണെന്നും വിവാഹമോചിതയാണെന്നും മീര വെളിപ്പെടുത്തിയിരുന്നു.

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി താൻ പതിനേഴ് വർഷങ്ങൾ പാഴാക്കി എന്നാണ് മീര വാസുദേവൻ പറയുന്നത്. ഈ സമയം കൊണ്ട് തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും അച്ഛനോടും അമ്മയോടുമൊപ്പം സമയം ചെലവഴിക്കാമായിരുന്നുവെന്നും മീര പറയുന്നു. തന്റെ ജീവിതം കൊണ്ട് തനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും മീര കൂട്ടിച്ചേർത്തു.

"ഞാൻ എന്റെ മകനോട് പറയാറുണ്ട്- മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ പതിനേഴ് വർഷങ്ങൾ വെറുതെ കളഞ്ഞതാണ്. ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്ക് ഞാൻ സമയം വെറുതെ കളഞ്ഞല്ലോ. എന്നെ വില കുറച്ച് കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളിൽ ഒരുപാട് സമയം ഞാൻ കളഞ്ഞു." മീര പറയുന്നു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തനിടെയായിരുന്നു മീരയുടെ പ്രതികരണം.

തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഒന്നും ഒളിക്കാനില്ലെന്നും ഇനി ജീവിതവുമായി മുന്നോട്ട് പോകണമെന്നും അടുത്തിടെ മീര വാസുദേവൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എനിക്ക് ഗീത പ്രഭാകറിനെയാണ് ഇഷ്ടം, അവർക്ക് നീതി കിട്ടണം..": മോഹൻലാൽ
'39-ാം വയസിൽ അന്ത്യം' ! താൻ മരിച്ചെന്ന് വാർത്ത, രൂക്ഷ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള