അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ 3 ഇരട്ടിയിലേറെ! ഇന്ത്യന്‍ സിനിമയില്‍ രണ്ടാം ദിനവും നമ്പര്‍ 1 ആയി 'തുടരും'

Published : Apr 27, 2025, 09:27 AM IST
അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ 3 ഇരട്ടിയിലേറെ! ഇന്ത്യന്‍ സിനിമയില്‍ രണ്ടാം ദിനവും നമ്പര്‍ 1 ആയി 'തുടരും'

Synopsis

വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നിന് തുടക്കമിട്ടതിന്‍റെ സൂചനയാണ് തിയറ്ററുകളില്‍. മലയാളികള്‍ക്കൊപ്പം തമിഴര്‍ അടക്കമുള്ള മറുഭാഷാ സിനിമാപ്രേമികളിലേക്കും ചിത്രം എത്തുന്നുണ്ട്, കൈയടികള്‍ സൃഷ്ടിക്കുന്നുമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആണ് ആ ചിത്രം. ലോ പ്രൊമോഷനുമായി എത്തിയ ചിത്രം ആദ്യ ദിനം ആദ്യ ഷോകള്‍ക്ക് ശേഷം ലഭിച്ച വമ്പന്‍ അഭിപ്രായത്തോട് കുതിച്ച് കയറുകയാണ് തിയറ്ററുകളില്‍. ഫലം ടിക്കറ്റ് വില്‍പ്പനയില്‍ റിലീസ് ദിനത്തേക്കാള്‍ വലിയ പ്രകടനമാണ് രണ്ടാം ദിനം ചിത്രം നടത്തിയിരിക്കുന്നത്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലെ (ബിഎംഎസ്) അവസാന 24 മണിക്കൂറിലെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. റിലീസ് ദിനത്തില്‍ ബിഎംഎസിലൂടെ തുടരും നേടിയത് 4.30 ലക്ഷം ആയിരുന്നെങ്കില്‍ രണ്ടാം ദിനം അത് 4.34 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ കഴിഞ്ഞ ദിവസത്തെ നമ്പര്‍ 1 ആണ്. താരതമ്യം നോക്കിയാല്‍ രണ്ടാം സ്ഥാനത്തുള്ള ബോളിവുഡ് ചിത്രം അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റര്‍ 2 ബിഎംഎസില്‍ ഇതേ സമയത്ത് വിറ്റിരിക്കുന്നത് 1.37 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്ത് സുന്ദര്‍ സി സംവിധാനം നിര്‍വ്വഹിച്ച് നായകനായ ഗാഞ്ചേഴ്സ് 31,100 ടിക്കറ്റുകളുമാണ് വിറ്റിരിക്കുന്നത്. അഞ്ചാം സ്ഥാനത്തുള്ള അജിത്ത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി 25,570 ടിക്കറ്റുകളും ഏഴാം സ്ഥാനത്തുള്ള ജാഠ് 18,210 ടിക്കറ്റുകളും എട്ടാം സ്ഥാനത്തുള്ള ആലപ്പുഴ ജിംഖാന 17,500 ടിക്കറ്റുകളുമാണ് ബിഎംഎസില്‍ അവസാന 24 മണിക്കൂറില്‍ വിറ്റിരിക്കുന്നത്. 

ഗ്രാമ- നഗര, സിംഗിള്‍ സ്ക്രീന്‍- മള്‍ട്ടിപ്ലെക്സ് വ്യത്യാസമില്ലാതെ പ്രദര്‍ശനശാലകളിലേക്കെല്ലാം പ്രേക്ഷകരുടെ ഒഴുക്കാണ് ചിത്രത്തിന്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ഒപ്പം വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : രഞ്ജിത്ത് സജീവ് നായകന്‍; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ഓഡിയോ ലോഞ്ച് കൊച്ചിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു