ആവേശമായി അജിത്തിന്റെ 'തുനിവ്', ദുബായ്‍യുടെ ആകാശത്ത് പാറിപ്പറന്ന് പോസ്റ്റര്‍- വീഡിയോ

Published : Dec 27, 2022, 11:12 AM IST
ആവേശമായി അജിത്തിന്റെ 'തുനിവ്', ദുബായ്‍യുടെ ആകാശത്ത് പാറിപ്പറന്ന് പോസ്റ്റര്‍- വീഡിയോ

Synopsis

മലയാളികളുടെ പ്രിയപ്പെട്ട മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയാകുന്നത്.

അജിത്ത് നായകനാകുന്ന 'തുനിവി'നെ കുറിച്ചുള്ള വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ പ്രമോഷനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആകാശത്ത് സ്‍കൈഡൈവര്‍ പാറിക്കുന്നതിന്റ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചിരിക്കുന്നത്. ദുബായിയില്‍ വെച്ചായിരുന്നു വേറിട്ട പ്രമോഷൻ. ആവേശഭരിതരമാക്കുന്ന ഒരു പുതിയ അപ്‍ഡേറ്റ് ചിത്രത്തിലേതായി 31ന് പുറത്തുവിടുമെന്നാണ് ആകാശത്ത് പറത്തിയ പോസ്റ്ററിലൂടെ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്.

'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്