മോളി കണ്ണമാലിക്ക് 'അമ്മ'യുടെ സഹായം കിട്ടിയിട്ടില്ലന്നേയുള്ളൂ, അല്ലാതെ സഹായിച്ചവരുണ്ട്; ടിനി ടോം

Published : Mar 21, 2023, 09:25 AM ISTUpdated : Mar 21, 2023, 09:39 AM IST
മോളി കണ്ണമാലിക്ക് 'അമ്മ'യുടെ സഹായം കിട്ടിയിട്ടില്ലന്നേയുള്ളൂ, അല്ലാതെ സഹായിച്ചവരുണ്ട്; ടിനി ടോം

Synopsis

മോളി കണ്ണമാലി സംഘടന അം​ഗം അല്ലാത്തതിനാൽ, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാൻ കഴിയില്ലെന്ന് ടിനി പറയുന്നു.

ടി മോളി കണ്ണമാലിയെ രോ​ഗം മൂർച്ഛച്ചതിനെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമ്പത്തികമായി പിന്നോക്കം നിന്ന അവർക്ക് സമൂഹിക പ്രവർത്തകരും സിനിമാം​ഗങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. എന്നാൽ താര സംഘടനയായ അമ്മയുടെ സഹായം നടിക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളും സംഘടനയ്ക്ക് നേരെ ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. 

മോളി കണ്ണമാലി സംഘടന അം​ഗം അല്ലാത്തതിനാൽ, അമ്മയുടെ ചട്ടപ്രകാരം സഹായിക്കാൻ കഴിയില്ലെന്ന് ടിനി പറയുന്നു. പക്ഷേ സംഘടനയിലെ അം​ഗങ്ങളിൽ നിന്നും വ്യക്തപരമായി അവർക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ടിനി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"മോളി കണ്ണമാലിക്ക് വീട് വച്ച് കൊടുക്കാന്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. വ്യക്തപരമായി സഹായിച്ചവരും ഉണ്ട്.  അമ്മ സംഘടനയുടെ ഹെല്‍പ് കിട്ടിയിട്ടില്ല എന്നെ ഉള്ളൂ. അമ്മയുടെ അഗംങ്ങളില്‍ നിന്നും ഒരുപാട് ഹെല്‍പ് കിട്ടിയിട്ടുണ്ട്. അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. അമ്മയിലെ അംഗങ്ങള്‍ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവര്‍ പെയ്ഡായവര്‍ സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ക്ക് തോന്നുക. അമ്മ ഒരു ആര്‍ഭാട സംഘടനയായി പുറത്ത് നിന്നുള്ളവര്‍ക്ക് തോന്നും. പക്ഷെ അതില്‍ നൂറോളം പേര്‍ മാത്രമാണ് സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍. ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്‍റെ ഓട്ടത്തിനിടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നവരാണ്", എന്ന് ടിനി പറയുന്നു.   

'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

"മാസം 5000രൂപ വച്ച് കൈനീട്ടം പരിപാടി 250 ഓളം പേര്‍ക്ക് കൊടുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് കൊടുക്കുന്നുണ്ട്. ഇവയൊന്നും പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോള്‍ എല്ലാവരും വണ്ടിയില്‍ വന്നിറങ്ങുന്നു. അതിന് പിന്നുണ്ടായ അധ്വാനം അറിയില്ല. കാശ് കിട്ടുമെങ്കിലും രാവില മുതല്‍ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്", എന്നും ടിനി ടോം കൂട്ടിച്ചേർത്തു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്