
തിയേറ്ററുകളിൽ വലിയ വിജയമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അജഗജാന്തരം'. പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ 2018ലെ ബോക്സ്ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഒരു സബ് ജയിലിനെയും അതിനുള്ളിലെ തടവുകാരെയും കഥ പറഞ്ഞ ചിത്രം അവതരണ ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന അജഗജാന്തരത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക് മാൻ ,ജാഫർ ഇടുക്കി,കിച്ചു ടെല്ലസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ