Mrunal Thakur talks about love and relationships. പ്രണയം ഒരുതരം 'റീ-പാരന്റിംഗ്' ആണെന്ന് നടി മൃണാൾ താക്കൂർ. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.

പ്രണയമെന്നാൽ റീ പാരന്റിങ്ങ് ആണെന്ന് മൃണാൾ താക്കൂർ. പ്രണയബന്ധത്തിലുള്ളവർ പരസ്പരം വളർത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസപരം ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളൂ എന്ന് പറയാൻ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ വളരണമെന്നും മൃണാൾ താക്കൂർ പറയുന്നു.

"പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്‌നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്‌നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല. നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്‌നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ സ്ഥാനമുണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങൾ എത്തുന്ന നിമിഷങ്ങളുണ്ടാകും." മൃണാൾ താക്കൂർ പറയുന്നു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം.

ധനുഷുമായി പ്രണയത്തിൽ?

അതേസമയം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ധനുഷുമായി താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. വാലന്റൈൻ ദിനത്തിൽ ഇരുവരും വിവാഹിതരാവുന്നുവെന്ന തരത്തിലായിരുന്നു വിവിധ ബോളിവുഡ് മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാന്റിലുകളും ഇരുവരെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രതികരണങ്ങളും ഇരുവരും നടത്തിയിട്ടില്ല.

YouTube video player