ജോജു ജോർജ്ജിന്റെ 'ഇൻഷാ അള്ളാഹ്' ടൈറ്റിൽ പോസ്റ്റർ ഇറങ്ങി

By Web TeamFirst Published Dec 27, 2019, 11:41 AM IST
Highlights

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ്ജും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

'ജൂണി'നു ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം 'ഇൻഷാ അള്ളാഹി'ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു ജോർജ്ജ് നായകനാകുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ്ജും സിജോ വടക്കനും ചേർന്നു നിർമ്മിക്കുന്നു.

ചിത്രം കോ പ്രൊഡ്യൂസ് ചെയ്യുന്നത് ബാദുഷ എൻ എം, സുരാജ് പി എസ് എന്നിവർ ചേർന്നാണ്. അബ്ബാ ജോജുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആഷിക് ഐമർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസ്. എഡിറ്റർ മഹേഷ്‌ ഭുവനേന്ദ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്. 

click me!