'സത്യമായിട്ടും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ മമ്മൂട്ടി പറഞ്ഞിട്ട്..'; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

Published : May 30, 2026, 07:28 AM IST
Indrans

Synopsis

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ 'കറുപ്പ്' എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോൾ, ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ദ്രൻസിന്റെ 'ഗൂഗിൾ പേ ചെയ്യാൻ അറിയില്ല' എന്ന സംഭാഷണം തന്റെ യഥാർത്ഥ ജീവിതത്തിലും സത്യമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 'To be honest, I don't know how to use Google Pay' says Indrans

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമാണ് ഇന്ദ്രൻസ് അഭിനയിച്ച മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രം. 'എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല' എന്നുള്ള സിനിമയിലെ ഇന്ദ്രൻസിന്റെ ഡയലോഗ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ അടക്കം നിരവധി പേരാണ് ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രൻസ്. സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ ഈ അടുത്താണെന്നും ഇന്ദ്രൻസ് പറയുന്നു. "ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. 'എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?'. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്. എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല." ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

കറുപ്പ് മുന്നേറുന്നു

അതേസമയം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഹനാന്‍ ഷായ്ക്ക് ഡയലോഗ് ഇല്ലെന്ന് പറഞ്ഞ് ട്രോള്‍; പ്രതികരണവുമായി 'കാട്ടാളന്‍' സംവിധായകന്‍
'ഞാനിനി ഒരു കലക്ക് കലക്കും സാറേ, പക്ഷേ ആ മനുഷ്യന്'; സാജന്‍ സാഗരയെക്കുറിച്ച് വിനയന്‍