ആരാണ് 'ബെസ്റ്റി'? താരങ്ങൾ ചോദിച്ചു, ജനം പറഞ്ഞു: വേറിട്ട പ്രമോഷനുമായി 'ബെസ്റ്റി' സിനിമ

Published : Jan 10, 2025, 08:34 AM ISTUpdated : Jan 10, 2025, 08:35 AM IST
ആരാണ് 'ബെസ്റ്റി'? താരങ്ങൾ ചോദിച്ചു, ജനം പറഞ്ഞു: വേറിട്ട പ്രമോഷനുമായി 'ബെസ്റ്റി' സിനിമ

Synopsis

ഷഹീൻ സിദ്ദിഖും ശ്രവണയും കോഴിക്കോട് ബീച്ചിൽ 'ബെസ്റ്റി' സിനിമയുടെ പ്രചാരണത്തിനെത്തി. ആരാണ് ബെസ്റ്റി എന്ന ചോദ്യവുമായി താരങ്ങൾ ജനങ്ങളെ കണ്ടുമുട്ടി, രസകരമായ ഉത്തരങ്ങൾ ലഭിച്ചു.

കൊച്ചി: ആരാണ് 'ബെസ്റ്റി' ? ആരാന്‍റെ ചോറ്റുപാത്രത്തിൽ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടർ.
ജീവിതത്തിൽ ഒരു ബെസ്റ്റി ഉണ്ടെങ്കിൽ വലിയ സമാധാനമാണെന്ന് മറ്റുചിലർ. അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികളെന്ന് കുറച്ചുപേർ. 

രസികൻ ഉത്തരങ്ങൾ കേട്ട് കയ്യടിച്ചത് സാക്ഷാൽ താരങ്ങൾ ! 'ബെസ്റ്റി' സിനിമയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങിയത് സിനിമയിലെ താരങ്ങളായ ഷഹീൻ സിദ്ധിക്കും ശ്രവണയുമായിരുന്നു. ആട്ടവും പാട്ടും താളമേളങ്ങളുമായി ബീച്ചിൽ ആഘോഷത്തിൽ ഏർപ്പെട്ടവർ താരങ്ങളെ കണ്ട് ഞെട്ടി. അവരുടെ മുന്നിൽ താരങ്ങൾക്ക് ചോദിക്കാൻ ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു - ആരാണ് ബെസ്റ്റി ?

താരങ്ങളുടെ ചോദ്യത്തിനു തലമുറ വ്യത്യാസമില്ലാതെ ഉത്തരങ്ങൾ എത്തി. ഉത്തരം കെട്ട് ചിരിച്ചും കയ്യടിച്ചും താരങ്ങൾ പ്രോത്സാഹിപ്പിച്ചു. ഉത്തരം പറഞ്ഞവർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും. 

ഇതുവരെ പുറത്തിറങ്ങിയ പാട്ടുകൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.ഷഹീൻ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, സാക്ഷി അഗർവാൾ,അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. 

ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമ കളർഫുൾ എൻ്റർടൈനറായാണ് തിയറ്ററുകളിലെത്തുന്നത്. 24 ന് ബെൻസി റിലീസ് ആണ് സിനിമ പ്രദർശനത്തിന് എത്തിക്കുന്നത്.

ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ആരാണ് ബെസ്റ്റി ? ഉത്തരം ജനുവരി 24ന് തിയറ്ററുകളിൽ, ആദ്യഗാനം പുറത്തിറക്കാന്‍ മോഹന്‍ലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ