
ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനോമി എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. റഹ്‍മാന്‍, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങിയെന്നും എന്നാല്‍ ചില റിവ്യൂവേഴ്സ് ഫസ്റ്റ് ഹാഫില്‍ ലാഗ് ഉണ്ടെന്ന് പറയുന്നത് കേട്ടെന്നും പറയുന്നു സംവിധായകന്‍ റിയാസ് മാരാത്ത്. അതിന്‍റെ കാരണവും പറയുന്നു സംവിധായകന്‍. റിലീസിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്‍റെ പ്രതികരണം.
സിനിമ ഇന്നലെയാണല്ലോ റിലീസ് ആയത്. ഇന്നലെ വൈകുന്നേരത്തോടെ സിനിമയ്ക്ക് നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്. അത് ഭയങ്കര സന്തോഷമാണ്. അങ്ങനെ ഒരു സന്തോഷം വന്നതുകൊണ്ടാണ് ഇങ്ങനെ ഇരിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങള്‍ എടുത്ത എഫര്‍ട്ടിന് അനുസരിച്ചുള്ള റിവ്യൂസ് ഒക്കെ ഇപ്പോള്‍ വന്നുതുടങ്ങി. ഒന്നുകൂടി അതിന്‍റെ വിസിബിലിറ്റി നമുക്ക് കിട്ടണം എന്ന് ആഗ്രഹിക്കുന്നു. കാരണം ഈ സിനിമ അത് ഡിസര്‍വ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു. ഒരുപാട് നല്ല ടാലന്‍റ്സ് ഈ സിനിമയില്‍ ഉണ്ട്. ഇതിന്‍റെ സൗണ്ട് ആണെങ്കിലും വിഷ്വല്‍സ് ആണെങ്കിലുമൊക്കെ. എല്ലാ മേഖലകളിലും ഏറ്റവും മികച്ച ടെക്നിക്കല്‍ ടീമിനെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന് അര്‍ഹിക്കുന്ന രീതിയിലുള്ള വിസിബിലിറ്റി കിട്ടിക്കഴിഞ്ഞാല്‍ കുറേക്കൂടി നല്ല റിപ്പോര്‍ട്ട്സും റിവ്യൂസും ഒക്കെ കിട്ടും എന്നൊരു ഉറപ്പില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ഒരു പ്രസ് മീറ്റിനെക്കുറിച്ച് ആലോചിച്ചത്. എല്ലാവരും കാണുക. കണ്ടാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു ജോണറിലാണ് സിനിമ, സംവിധായകന്‍ പറയുന്നു.
ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രം എന്ന നിലയിലാണ് ഞങ്ങള്‍ ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. അതിന്‍റെയൊരു അന്തരീക്ഷം സെറ്റ് ആയി വരാനുള്ള ആദ്യ പകുതിയും അതില്‍ നിന്ന് ക്ലൈമാക്സിലേക്കുള്ള ഒരു പേസും എന്ന നിലയിലാണ് സിനിമയുടെ മൂഡ് സെറ്റ് ചെയ്തിരിക്കുന്നത്. ചില റിവ്യൂസിലൊക്കെ ഫസ്റ്റ് ഹാഫില്‍ ലാഗ് ഉണ്ടെന്നൊക്കെ കേട്ടിരുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് അത് ലാഗ് ആയിട്ട് ഫീല്‍ ചെയ്യുന്നുണ്ടായിരിക്കാം. പക്ഷേ അത് സൈക്കോളജിക്കല്‍ ഡിസ്ട്രക്ഷന്‍ ഉള്ള ഒരാളുടെ മൈന്‍ഡ്സെറ്റ് പറഞ്ഞ് പോകുമ്പോള്‍ ആ കഥ ആവശ്യപ്പെടുന്ന ഒരു വേള്‍ഡ് ബില്‍ഡിംഗ് ഉണ്ട്. അതാണ് അവിടെ ട്രീറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. അത് എത്രത്തോളമാണ് വിജയമായതെന്ന് അറിയില്ല. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രതികരണങ്ങളില്‍ സന്തോഷമുണ്ട്. ക്ലൈമാക്സ് ഒക്കെ ഭയങ്കര നന്നായെന്ന് ആള്‍ക്കാര്‍ പറയുന്നുണ്ട്, റിയാസ് മാരാത്ത് പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ