
കൊല്ലം : സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും. അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും. നാം ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ആർക്കും എന്തും പറയാവുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ