ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു

Published : Apr 20, 2020, 09:40 AM IST
ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു

Synopsis

ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറി.

പ്രാഗ്: ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച്(95) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്‌മെന്റിൽവെച്ചാണ് മരണമടഞ്ഞതെന്ന് കുടുംബാം​ഗങ്ങൾ സ്ഥിരീകരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്  മാസങ്ങളായി ചികിത്സയിലായിരുന്നു.

1924-ൽ ഷിക്കാഗോയിലായിരുന്നു യൂജീൻ മെറില്‍ ജനിച്ചത്.  വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്.  ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറി.

ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്കർ അവാർഡ്  ലഭിച്ചത്.

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍