
ഹോളിവുഡ്: സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യും.അതില്‍ ഒരു വീട്ടുവീഴ്ചയും ഇല്ല. ഹോളിവുഡ് താരം ടോം ക്രൂസ് ഇതിനകം ലോകത്തോട് വിളിച്ചുപറഞ്ഞ തന്‍റെ നിലപാടാണ് അത്. ഇപ്പോള്‍ ഇതാ മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏഴാം പതിപ്പിനായി ഇതേ നിലപാട് വീണ്ടും നടപ്പിലാക്കി ടോം ക്രൂസ്. ഇതിന് മുന്‍പുള്ള എംഇ പടത്തിനായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് സഞ്ചരിച്ച ടോം ഇപ്പോള്‍ ചെയ്തത് അതിലും വലിയ സാഹസികതയാണ്.
ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് രംഗം ടോം ക്രൂസും സംഘവും ചിത്രീകരിച്ചത് മാസങ്ങള്‍ എടുത്താണ്. ഒരു ദിവസം മുപ്പതു തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തിൽനിന്നു ചാടിയത്. അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി.
ഈ രംഗത്തിന്‍റെ മേയ്ക്കിംഗ് വീഡിയോ ഇപ്പോള്‍ എംഇ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍വെയില്‍ വച്ചാണ് ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗം എടുത്തത്. കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് പാറകള്‍ക്കിടയിലൂടെ ബൈക്ക് ജംപ് കൃത്യമായ നടത്താനുള്ള രംഗമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. കാറ്റിന്‍റെ ഗതി തെറ്റിയാലോ, റാംപില്‍ നിന്നും മാറിയാലോ മരണം സംഭവിക്കാം.
എന്തായാലും എന്ത് സംഭവിച്ചുവെന്ന് മേയ്ക്കിംഗ് വീഡിയോ വ്യക്തമാക്കും. സിനിമയില്‍ ഇതില്‍ കൂടുതല്‍ കാണാം എന്നാണ് സംവിധായകന്‍ നല്‍കുന്ന ഉറപ്പ്. മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024 ജൂൺ 28നും തിയറ്ററുകളിലെത്തും.
നോളനില്‍ നിന്നും 'ഒരു ബോംബ് ഉണ്ടാക്കിയ കഥ'; ഓപ്പൺഹൈമര്‍ ട്രെയിലര്‍
ആദ്യദിനത്തില്‍ "അവതാർ: ദി വേ ഓഫ് വാട്ടർ" നേടിയത്; കണക്കുകള്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ