വിഖ്യാത നടന്‍ ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം

By Web TeamFirst Published Mar 12, 2020, 7:24 AM IST
Highlights

നേരത്തെ ഈവസ് പ്രിസ്ലീ ലോക്കേഷനില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്സ് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു. 

ലോസ്അഞ്ചലോസ്: ഹോളിവുഡിലെ വിഖ്യാത നടന്‍ ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം. ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് ടോം ഹാങ്ക്സിന് കൊറോണ പിടിപെട്ടത്. അമേരിക്കന്‍ ഗായകന്‍ ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കുന്ന വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് ടോം ഹാങ്ക്സ്. ടോം ഹാങ്ക്സിനൊപ്പം ഭാര്യയും നടിയുമായ റീത്ത വില്‍സണും കൊറണോ ബാധിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഈവസ് പ്രിസ്ലിയുടെ മാനേജറായിരുന്ന കേണല്‍ ടോം പാര്‍ക്കറുടെ റോളാണ് ഹാങ്ക്സ് ചെയ്യുന്നത്. നേരത്തെ ഈവസ് പ്രിസ്ലീ ലോക്കേഷനില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്സ് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു. പിന്നീടാണ് ചില അമേരിക്കന്‍ സൈറ്റുകളില്‍ ടോം ഹാങ്ക്സിന്‍റെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്.

ഹാലോ, സുഹൃത്തുക്കളെ ഞാനും റീത്തയും ഓസ്ട്രലിയയില്‍ വയ്യാത്ത അവസ്ഥയിലാണ്, ഞങ്ങള്‍ക്ക് ക്ഷീണവും പനിയും ചിലയിടങ്ങളില്‍ വേദനയും തോന്നുന്നു. ലോകത്ത് എങ്ങും ചെയ്യുന്നതുപോലെ ഞങ്ങള്‍ കൊറോണ ടെസ്റ്റ് നടത്തി. അത് പൊസറ്റീവയാണ് കാണുന്നത്. ഞങ്ങള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. ഞങ്ങള്‍ ആവശ്യമായ സമയം ഐസൊലേഷനില്‍ തന്നെ തുടരും. അപ്ഡേറ്റുകള്‍ ലോകത്തെ അറിയിക്കും, നിങ്ങളും ജാഗ്രതയോട ഇരിക്കുക- ടോം ഹാങ്ക്സിന്‍റെ സന്ദേശം പറയുന്നു.

click me!