ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19? പ്രചാരണങ്ങളില്‍ വിശദീകരണവുമായി മാനേജര്‍

By Web TeamFirst Published Mar 11, 2020, 10:10 PM IST
Highlights

ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന രീതയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന്‍റെ മാനേജര്‍. 

'ഹാരി പോര്‍ട്ടര്‍' സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് ഡാനിയേല്‍ റാഡ്ക്ലിഫ്. റാഡ്ക്ലിഫിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തയാണ് അടുത്ത ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബിബിസിയുടെ ബ്രേക്കിങ് ന്യൂസ് എന്ന പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വാര്‍ത്ത പ്രചരിച്ചത്.

ഡാനിയേല്‍ റാഡ്ക്ലിഫിന്‍റെ കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവാണെന്നും കൊവിഡ് 19 ബാധിച്ച ആദ്യ സെലിബ്രിറ്റി അദ്ദേഹമാണെന്നുമാണ് ട്വീറ്റ്. ബിബിസിയുടെ ലോഗോയില്‍ പ്രചരിച്ചതു കൊണ്ട് തന്നെ നിരവധി ആളുകള്‍ ഈ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായതോടെ വിശദീകരണവുമായി റാഡ്ക്ലിഫിന്‍റെ മാനേജര്‍ രംഗത്തെത്തി. 

ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19 ആണെന്ന വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹം ഇത് വ്യാജമാണെന്നും  വ്യക്തമാക്കിയതായി 'ബസ്ഫീഡ് ന്യൂസി'നെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡെ' റിപ്പോര്‍ട്ട് ചെയ്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

click me!