
പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' (Spider Man: No Way Home) ഇന്ത്യൻ തിയറ്ററുകളിലെത്തി. യുഎസ് അടക്കമുള്ളയിടങ്ങളേക്കാള്‍ ഒരു ദിവസം മുന്നേയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ റിലീസ് ചെയ്‍തത്. 3100 സ്‍ക്രീനുകളിലാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്‍തത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങിയ 'സ്‍പൈഡര്‍മാൻ: നോ വേ ഹോമി'ന് മികച്ച പ്രതികരണമാണ് തുടക്കത്തിലേ ലഭിക്കുന്നത്.
ഇതുവരെയുണ്ടായ 'സ്‍പൈഡര്‍മാൻ' ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നാണ് പൊതു അഭിപ്രായം. പ്രതീക്ഷകളുമായി എത്തിയ ചിത്രം അതൊക്കെ നിറവേറ്റുന്നു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ചിരിക്കാനും കയ്യടിക്കാനും വികാരഭരിതനാകാനും ത്രില്ലടിക്കാനുമൊക്കെയുള്ള രംഗങ്ങള്‍ 'സ്‍പൈഡര്‍മാൻ: നോ വേ ഹോമിടലുണ്ടെന്നാണ് അഭിപ്രായങ്ങള്‍.
മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ ടസ്‍പൈഡര്‍മാൻട ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ക്ക് ഒരിടയ്‍ക്ക് ആശങ്കയുണ്ടായിരുന്നു. സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് ആശങ്കവന്നെങ്കിലും ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കിയതോടെ ടസ്‍പൈഡര്‍മാൻട വീണ്ടും എത്തുകയായിരുന്നു.
ജോണ്‍ വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ടോം ഹോളണ്ട് തന്നെ 'സ്‍പൈഡര്‍മാനാ'യി എത്തിയിരിക്കുന്നു. 'സ്‍പൈഡര്‍മാന്റെ' കാമുകി കഥാപാത്രമായി 'സ്‍പൈഡര്‍മാൻ: നോ വേ ഹോമി'ലും സെൻഡേയ തന്നെ എത്തുന്നു. 'സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം', 'സ്‍പൈഡര്‍മാൻ- ഹോം കമിംഗ്' എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്‍പൈഡര്‍മാൻ സിനിമകള്‍.