Sthreepaksha Navakeralam Campaign : 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പയിൻ അംബാസഡറായി നിമിഷ സജയന്‍

Web Desk   | Asianet News
Published : Dec 16, 2021, 02:15 PM ISTUpdated : Dec 16, 2021, 02:17 PM IST
Sthreepaksha Navakeralam Campaign : 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പയിൻ അംബാസഡറായി നിമിഷ സജയന്‍

Synopsis

മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്.

സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം'(Sthreepaksha Navakeralam Campaign) പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറായി നടി നിമിഷ സജയന്‍(Nimisha Sajayan). മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. 

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാമ്പയിനിന്റെ ഒന്നാം ഘട്ട പരിപാടികള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ നിമിഷ സജയനും പങ്കെടുക്കും.

എംവി ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകൾ

സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാമ്പയിന്‍ അംബാസഡറാകുന്നത് മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയനാണ്.
കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റുകയും നാടിനോട്  പ്രതിബദ്ധതയുള്ള കലാപ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയുമാണ് ഇതിലൂടെ നിമിഷ സജയന്‍. പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ചേരാത്തതും നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആർജ്ജവത്തോടെയുള്ള ഇടപെടലിന് നിമിഷയെ പോലെയുള്ള പ്രതിഭാധനയും പ്രതിബദ്ധതയുമുള്ള കലാകാരിയുടെ സാന്നിദ്ധ്യം കരുത്ത് പകരും.

ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, നവസമൂഹ സൃഷ്ടിയിലേക്കുള്ള ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്പ്പായി 'സ്ത്രീപക്ഷ നവകേരളം' പരിപാടി മാറുമെന്ന് ഉറപ്പാണ്. സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാന്‍ സമൂഹമൊന്നാകെ ഉയര്‍ന്നുചിന്തിക്കണമെന്നും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും  സാമൂഹ്യപ്രസ്ഥാനങ്ങളും ഈ പ്രശ്‌നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നുമുള്ള നിമിഷയുടെ വാക്കുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകള്‍ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'സ്ത്രീപക്ഷ നവകേരളം' പ്രചരണ പരിപാടി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ