
മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക എസ്ക്വയർ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ഹോളിവുഡ് താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഒരു താരമാണ് ഇടം പിടിച്ചിരിക്കുന്നത്. മറ്റാരുമല്ല ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ്. ഈ ആഗോള റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സിനിമയിലെ ബാദ്ജ ഇടം പിടിച്ചിരിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ സിനിമകൾ, സംരംഭങ്ങള്‍, അന്താരാഷ്ട്ര ആകർഷണം എന്നിവയെല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ലിസ്റ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഷാരൂഖ് പിന്നിലാണ് ബ്രാഡ്പിറ്റ് അടക്കം എന്നത് അറിയുമ്പോള്‍ തന്നെ ഈ ലിസ്റ്റില്‍ ഷാരൂഖിന്‍റെ സ്ഥാനം വ്യക്തമാണ്.
876.5 മില്യൺ ഡോളർ ആസ്തി ( അതായത് 7,300 കോടിയോളം) ഷാരൂഖ് ഖാൻ പാശ്ചാത്യ സിനിമയിൽ അത്ര പ്രശസ്തനല്ലായിരിക്കാം, പക്ഷേ ഇന്ത്യയിൽ ആദ്ദേഹം സിനിമയിലെ രാജാവാണ് എന്നാണ് ലിസ്റ്റ് പറയുന്നത്. പലപ്പോഴും ഷാരൂഖ്ബോളിവുഡിന്റെ മുഖമായി അന്താരാഷ്ട്ര വേദികളില്‍ കണക്കാക്കപ്പെടാറുണ്ട്.
30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളെന്ന പദവി ഷാരൂഖിന് സ്വന്തമാണ്. 2023 ൽ, ജവാൻ, പഠാന്‍ എന്നീ രണ്ട് റെക്കോർഡ് ചിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം തരംഗമായി. ഇവ രണ്ടും ആഗോളതലത്തിൽ 2,000 കോടി രൂപയിലധികം സമ്പാദിച്ചു.
ഖാന്റെ ആസ്തി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറത്താണ്. ഒന്നിലധികം ലീഗുകളിൽ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹത്തിന്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന സ്വന്തം നിർമ്മാണ കമ്പനി നടത്തുന്നു. കൂടാതെ മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ലിസ്റ്റില്‍ പറയുന്നു.
അടുത്തതായി കിംഗ് എന്ന ചിത്രത്തിലാണ് ഷാരൂഖ് അഭിനയിക്കാന്‍ പോകുന്നത് എന്നാണ് വിവരം. ജാവാന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാന ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ദീപിക പാദുകോണ്‍ ക്യാമിയോ റോളില്‍ എത്തുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അടക്കം വലിയ താരനിര അണിനിരക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരായ പത്ത് നടന്മാര്‍ ഇവരാണ്
1. ആർനോൾഡ് ഷ്വാസ്‌നെഗർ
2. ഡ്വെയ്ൻ ജോൺസൺ 'ദി റോക്ക്'
3. ടോം ക്രൂസ്
4. ഷാരൂഖ് ഖാന്‍
5. ജോര്‍ജ് കൂണി
6. റോബര്‍ട്ട് ഡീ നീറോ
7. ബ്രാഡ് പിറ്റ്
8. ജാക്ക് നിക്കോള്‍സണ്‍
9. ടോം ഹാങ്ക്സ്
10. ജാക്കി ചാന്‍